banner

Category Archives: Election News

ആദരണീയനായ ശ്രീ. എ കെ ആന്റണി പാലായുടെ മണ്ണില്‍…

Post Image

നിറസമൃധിയുടെ വിഷുക്കണിയുമായി വൈക്കം നല്‍കിയത് സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്

Post Image

നിറസമൃധിയുടെ വരവറിയിച്ച് കൊന്നപ്പൂവും വിഷുക്കണിയും ഒരുക്കിയായിരുന്നു തിരുവൈക്കത്തിപ്പന്റെ മണ്ണ് ഇന്ന് വരവേറ്റത്. കര്‍ഷകരുടെ കര്‍ഷക തൊഴിലാളികളുടെ സ്‌നേഹം എത്രമാത്രമുണ്ടെന്ന് വരവേല്‍പ്പിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. വൈക്കം നഗരസഭയിലും, തലയോലപ്പറമ്പ് പഞ്ചായത്തിലുമായിരുന്നു പര്യടനം. വൈക്കം നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന വരവേല്‍പ്പ് ആവേശം അതിരുകളില്ലാത്തതായിരുന്നു. വൈക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വിഷുക്കണി നല്‍കി തന്നെയായിരുന്നു നാട്ടുകാരുടെ സ്വീകരണം. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരും ചേര്‍ന്ന് വിഷുക്കണി നല്‍കിയാണ് സ്വീകരിച്ചത്. കണിക്കൊന്നപ്പൂക്കളില്‍ തീര്‍ത്ത മാലയകള്‍ […]


ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ബാംഗ്ലൂര്‍ ഘടകം ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്ത്.

Post Image

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ബാംഗ്ലൂര്‍ ഘടകം ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്ത്. ബംഗ്ലൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്കുവേണ്ടി ബാംഗ്ലൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. വിവിധ കലാലയങ്ങളിലെ കന്നി വോട്ടര്‍മാരെ കണ്ടെത്തി ജോസ് കെ മാണി കോട്ടയം മണ്ഡലത്തില്‍  നടത്തിയ വികസന പ്രവർത്തനങ്ങള്‍ , പ്രത്യേകിച്ച് കോട്ടയം ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റിയ കാര്യങ്ങള്‍  വിവരിച്ചു കൊണ്ടും, […]


പിറവത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ദിശ പകര്‍ന്നത് ജോസ് കെ മാണി: വി ജെ പൗലോസ്

Post Image

പിറവത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ദിശ പകര്‍ന്നത് ജോസ് കെ മാണി: വി ജെ പൗലോസ് പിറവം: പിറവം മണ്ഡലത്തിലെ വികനസ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശപകര്‍ന്നു നല്‍കിയത് എം.പിയായ ജോസ് കെ.മാണിയാണെന്നു എറണാകുളം ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള മണ്ഡലം പര്യടനത്തിന്റെ തുറന്ന ജീപ്പിലെ പര്യടനം പിറവം ട്രാക്കോ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. പിറവത്തെ വികസന ട്രാക്കില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു […]


ആ രാത്രി വണ്ടിയില്‍ ബഷീറുണ്ടാകും.

Post Image

ആ രാത്രി വണ്ടിയില്‍ ബഷീറുണ്ടാകും. അനസൂയ. മൂന്നുവയസ്സുകാരി. ഒരു മുടിയിഴപോലും ബാക്കിയില്ല. മജ്ജയിലേക്കു പടരുന്ന ക്യാന്‍സറിനെ തടുക്കാന്‍ ആ കുഞ്ഞുമേനിയില്‍ പ്രയോഗിച്ച ‘കീമോ’യുടെ രൂക്ഷത. കണ്‍പീലികള്‍പോലും കൊഴിഞ്ഞുപോയിരിക്കുന്നു.തലേന്ന് അച്ഛന്‍ വാങ്ങിയണിയിച്ച കുപ്പിവളകളില്‍ തളര്‍ന്ന ചിരിയോടെ തലോടുന്നതിനിടെ അവള്‍ തലയിലൊന്നു തടവി ചോദിച്ചു: മോള്‍ക്ക് ഇനി മുടി വരില്ലേ അച്ഛാ? ഒരു പൊട്ടിക്കരച്ചിലോടെ മകളെ വാരിപ്പുണര്‍ന്ന ആ യുവാവില്‍ നിന്നു കുഞ്ഞിനെ വാങ്ങി കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസമന്ത്രി പുറത്തേക്കു നടന്നു. കയ്യിലൊരു മിഠായിയുമായി തിരിച്ചുവന്ന് കട്ടിലില്‍ കിടത്തി. ബഷീര്‍ […]


സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിരാശര്‍, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്ന് പരിഭവം

സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിരാശര്‍, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്ന് പരിഭവം.സി പി ഐ ഉള്‍പ്പടെയുളളവര്‍ മാറിനില്‍ക്കുന്നു ആലപ്പുഴ: സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയതിന് പല ന്യായങ്ങളും സി പി എം സംസ്ഥാന നേതൃത്വം നിരത്തിയെങ്കിലും ഇത് താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചില്ലെന്നതിന് തെളിവ് സ്വതന്ത്രരുടെ പരാതി തന്നെ. എല്‍ ഡി എഫിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തനത്തിനിറങ്ങുന്നില്ലെന്നതാണ് സ്ഥാനാര്‍ത്ഥികളില്‍ ഇന്നസെന്റ് ഉള്‍പ്പടെയുളളവരുടെ പരിഭവം.read more….


രാജ്യത്തിനായി രക്തം ചിന്തിയ പാരമ്പര്യം കോണ്‍ഗ്രസിനു മാത്രം : കെ എം മാണി

Post Image

മീനച്ചില്‍ : ലോകത്തിനു മുഴുവന്‍ മാതൃകയായ ഇന്ത്യയുടെ മതേതരത്വ നിലപാട് തകരാതിരിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാറപ്പള്ളി, കിഴപറയാര്‍, പാലാക്കാട്, പൂവരണി മേഖലാ കുടുംബമഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം സംഭവിക്കുമെന്നും രാജ്യത്തിനുവേണ്ടി രക്തം ചിന്തിയ നേതാക്കളുടെ പാരമ്പര്യമുള്ളതും രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിട്ടുള്ള കോണ്‍ഗ്രസ് മുന്നണിയ്ക്ക് മാത്രമേ […]


കടുത്തുരിത്തി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിപാടി ഞീഴൂരില്‍ ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

Post Image

  കടുത്തുരിത്തി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിപാടി ഞീഴൂരില്‍ ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.എം.പോള്‍, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, സി.ജെ.ജോസഫ്, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, എം.എസ്.ജോസ്, തോമസ് കണ്ണന്തറ, ലൂസമ്മ ജെയിംസ്, പി.റ്റി.കുര്യന്‍, അഡ്വ.റ്റോമി ഓമല്ലൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ജോസ് കെ.മാണിയുടെ ഭാര്യ നിഷയും പ്രചരണ രംഗത്ത് സജീവമായി

Post Image

  ജോസ് കെ.മാണിയുടെ ഭാര്യ നിഷയും പ്രചരണ രംഗത്ത്  സജീവമായി. മണ്ഡലത്തിലെ ഓരോ ഗ്രാമപ്രദേശത്തും ഉള്ള കുടുംബ സദസ്സുകള്‍ സന്നര്‍ശിച്ച് വോട്ടു തേടിയെത്തുമ്പോള്‍  ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് തന്നെ സ്വീകരിക്കാനായി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു തരുമ്പോള്‍ കരുത്തോടെ മുന്നേറാന്‍ നിഷയു്ക്കുംകഴിയുന്നു.


കോട്ടയം മണ്ഡലത്തെ വികസനത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിക്കാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ട്…ജോസ് കെ.മാണി

Post Image

ലോക്‌സഭാ മണ്ഡലത്തെ വികസന കാര്യത്തില്‍ ഒന്നാമതെത്തിക്കാന്‍ എനിയ്ക്ക് സാധിച്ചത് മണ്ഡലത്തിലെ ജനങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്‍തുണ കൊണ്ടാണ്. മണ്ഡലത്തിലെ ചെറുതും വലുതുമായ നിരവധി റോഡുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഫണ്ട് അനുവദിച്ചതും, റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്തു നവീകരിച്ചതും. ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍ മികച്ച ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. മണ്ഡലത്തിലെ ഓരോ ഗ്രാമപ്രദേശത്തും ഈ റോഡുകളുണ്ട്. ഇത് ഓരോ ഗ്രാമത്തിന്റെയും മുഖഛായ […]