banner

Category Archives: Articles

ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്.

Post Image

ജിദ്ദയിലേയും ദമാമിലേയും ആറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്ന ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്. ഇരുപതു കൊല്ലം മുമ്പ് നട്ട ജാതിമരങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായി കൂടെയുണ്ടെങ്കിലും ജോജോയെ വ്യത്യസ്തനായൊരു കര്‍ഷകനാക്കുന്നത് അദ്ദേഹത്തിന്റെ വേറിട്ട കാര്‍ഷിക വിളയാണ്. ജോജോയുടേത് അല്‍പം എരിവുള്ള ഒരു ഹോബിയാണ്. 40 ലേറെ മുളകിനങ്ങള്‍ കൃഷി ചെയ്തും വിത്ത് പങ്ക് വെച്ചും അദ്ദേഹം ശ്രദ്ധ നേടുന്നു. ഈ ഹോബി ഫെയിസ് ബുക്കില്‍ ചില്ലി ലവേഴ്‌സ് എന്ന […]


Composting Inoculam.

Post Image

Composting Inoculam. Rapid decomposition of solid organic waste materials into compost can be achieved by adding inoculum.


മട്ടുപ്പാവ് നിറയെ മുന്തിരിപ്പന്തല്‍

മീനമാസച്ചൂടില്‍ മനസ്സിനും ശരീരത്തിനും കുളിര്‍മയുമായി വീടിന്റെ മട്ടുപ്പാവ് നിറയെ മുന്തിരിപ്പന്തല്‍, അതില്‍ നിറയെ മുന്തിരിക്കുലകളും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനടുത്ത സബിതയെന്ന അധ്യാപികയുടെ വീട്ടിലാണ് ഈ കാഴ്ച.വീടിന്റെ മട്ടുപ്പാവില്‍ നിറയെ കായ്ചുനില്‍ക്കുകയാണ് റോസ് മുന്തിരി. പരപ്പനങ്ങാടി കൊടക്കാട് എ.യു.പി.എസ്സിലെ അധ്യാപികയായ സബിതയും ഭര്‍ത്താവ് റോജ നന്ദകുമാറുമാണ് ടെറസ്സില്‍ മുന്തിരി വളര്‍ത്തി കൗതുകക്കാഴ്ചയൊരുക്കിയിരിക്കുന്നത്. ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍നിന്ന് മുന്തിരിവള്ളിയുടെ മൂന്ന് കമ്പുകള്‍ കൊണ്ടുവന്നാണ് ടീച്ചര്‍ നട്ടത്. മണല്‍നിറച്ച കവറില്‍ ചാണകപ്പൊടിചേര്‍ത്ത് കമ്പ് വെറുതെ നാട്ടിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് അത് ഒന്നരയടി […]


കാര്‍ഷിക സര്‍വ്വ കലാശാലയില്‍ നിന്ന് കാര്‍ഷിക സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്

Post Image

Please Click the Photo for reading the Article.


ആഫ്രിക്കന്‍ കക്കിരി..(കിവാനോ)

Post Image

ആഫ്രിക്കന്‍ കക്കിരി..(കിവാനോ) കാഴ്‌ചയില്‍ അസാധാരണത്വം തോന്നിക്കുന്ന ആകൃതിയും പ്രാചീന രൂപഭാവങ്ങളുമുള്ള ആഫ്രിക്കന്‍ കക്കിരിയുടെ കൃഷി കേരളത്തിലും വ്യാപിക്കുന്നു. മുള്ളന്‍ കക്കിരി, ജെല്ലി മെലണ്‍,കിപാനോ തുടങ്ങിയ അപരനാമങ്ങളിലറിയപ്പെടുന്ന ആഫ്രിക്കന്‍ കക്കിരി രണ്ടു വര്‍ഷം മുമ്പാണ്‌ കേരളത്തില്‍ എത്തിയത്‌. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനാണ്‌ കൃഷി ആദ്യം പരീക്ഷണാടിസ്‌ഥാനത്തില്‍ ആരംഭിച്ചത്‌. ഡോ. രാജേന്ദ്രന്റെ പൈലറ്റ്‌ സുഹൃത്തുവഴി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ആനക്കയത്തെത്തിയ ഈ വെള്ളരി വര്‍ഗവിള പരീക്ഷണാടിസ്‌ഥാനത്തില്‍ പോളിഹൗസില്‍ കൃഷി ചെയ്‌തു. […]


നാളെയുടെ നിലനില്പിനുള്ള ഒരേ ഒരു മാര്‍ഗം സുസ്ഥിര ജീവന സമൂഹങ്ങള്‍ ആണ്..

Post Image

ഒന്നര ദശകത്തിനപ്പുറം പരിസ്ഥിതി താല്പര്യങ്ങള്‍ ഉള്ള അഞ്ചു പേര്‍ അഞ്ചിടത്ത് അഞ്ചായി നിന്ന് കൊണ്ട്, പരിസ്ഥിതി സൌഹാര്‍ദ്ദ ബിസിനസ്സുകള്‍ ചെയ്യലല്ല സുസ്ഥിര ജീവനം എന്നത്. പ്രകൃതിയുടെ ധനാത്മക നിയമങ്ങളെ സമഗ്രമായി മനസ്സിലാക്കി പൂര്‍ണമായി അര്‍പ്പിച്ചു കൂട്ടമായി പിന്തുടരുന്ന പരസ്പരാനന്ദ സ്വാശ്രയ ഗോത്രങ്ങള്‍ മാത്രമേ നാളെയുടെ പ്രതിസന്ധികളെ അതിജീവിക്കൂ.. അതിന്റെ ഒരു ചെറിയ പേരാണ് ഇക്കോ വില്ലെജു. ഓര്‍ക്കുക ഇത് ഇത്രയൊക്കെ തവണ വായിച്ചിട്ടും വഴിമാറിയില്ലെങ്കില്‍, ഉറപ്പായും നാളെ കാലം നിങ്ങളെ ഇത് ഓര്‍മിപ്പിക്കും സമഗ്രം, സ്വാശ്രയം സൌഹാര്‍ദ്ദം, […]


1

വേണ്ടത് ജലസാക്ഷരത…..

Post Image

ആണ്ടുതോറും കൊടിതോരണങ്ങള്‍ കെട്ടി ആഘോഷിക്കുന്ന ആഗോള ദിനാചരണത്തിന്‍െറ കെട്ടിലും മട്ടിലും ഒരു പുതിയ ജലദിനം കടന്നുപോവുകയാണ്. വാട്ടര്‍ ആന്‍ഡ് എനര്‍ജി എന്നതാണ് ഇത്തവണത്തെ ജലദിനസന്ദേശം. യു.എന്‍ പറയുന്നത്, ജലവും ഊര്‍ജവും പരസ്പരബന്ധിതമാണ്. അതിനാല്‍ ഊര്‍ജോല്‍പാദനത്തില്‍ ജലസ്രോതസ്സുകള്‍കൂടി ഉപയോഗിക്കണമെന്നാണ്. ഊര്‍ജം അവിടെ നില്‍ക്കട്ടെ. കുടിവെള്ളം എന്ന പ്രാഥമികാവശ്യത്തിനായി കഠാരയുമായി വീട്ടമ്മമാര്‍ രംഗത്തിറങ്ങുന്ന കാലമാണിത്. 44 നദികള്‍, 29 ശുദ്ധജല തടാകങ്ങള്‍, 70 ലക്ഷത്തിലധികം കിണറുകള്‍. കുഴല്‍ക്കിണറുകളും കൂടാതെ കുളങ്ങളും ചാലുകളും വേറെയും. നദികളില്‍നിന്ന് കിട്ടുന്ന വെള്ളത്തിന്‍െറ രണ്ടര ഇരട്ടി […]


മരകഷണങ്ങളും പച്ചിലകളുമായി കാന്‍സര്‍ നേരിടുന്ന വൈദ്യ നാരായണ മൂര്‍ത്തി

Post Image

കാന്‍സര്‍ എന്നത് ഇന്നും നമ്മുടെ സമൂഹത്തില്‍ ഭയാനകമായ ഒരു രോഗം തന്നെയാണ്. നാട്ടുമ്പുറത്തുകാര്‍ പറയും കാന്‍സര്‍ വന്നാല്‍ ആളു മരിക്കുകയും ചെയ്യും കുടുംബം കുട്ടിച്ചോറുമാകും. നീലത്താമര എന്ന സിനിമയില്‍ കാന്‍സര്‍ ബാധിച്ച ഭാഗവതര്‍ തന്‍റെ വേദന അകറ്റാന്‍ രാത്രി മുഴുവന്‍ സാദകം ചെയ്യുന്ന ഒരു സീന്‍ ഉണ്ട്. ഇതില്‍നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാം കാന്‍സര്‍ രോഗികള്‍ നമ്മുടെ സമൂഹത്തിന്‍റെ ഒരു ഭാഗമായിമാറിയെന്ന് . സാധാരണ രീതിയില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നാല്‍ ആദ്യം മണിപ്പാലിലോ തിരുവനന്തപുരം കാന്‍സര്‍ സെന്ററിലോ കീമോതെറാപ്പിക്കോ […]


കൂണ്‍കൃഷിയിലൊരു മാനേജ്‌മെന്റ് മാജിക്‌

Post Image

കൂണ്‍കൃഷിയിലൊരു മാനേജ്‌മെന്റ് മാജിക്‌ കൃഷിക്കൊപ്പം മാനേജ്‌മെന്റുകൂടി ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ഇതിന് ദൃഷ്ടാന്തമാണ് പാലക്കാട്ടെ ഒളശ്ശേരി നെല്ലിയാംപാടത്തുള്ള മീഡോ മഷ്‌റൂമിന്റെ വിജയം. പാലക്കാട്ടെ മീനാക്ഷി സുന്ദരം കൂണ്‍കൃഷിയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള കര്‍ഷകനാണ്. 2011-ല്‍, നെതര്‍ലന്‍ഡ്‌സിലെ സേവനത്തിനുശേഷം നാട്ടിലെത്തിയ ജയശങ്കറെന്ന യുവാവ് ഒരു വാഗ്ദാനവുമായി മീനാക്ഷി സുന്ദരത്തിന്റെ കൂണ്‍പുരയിലെത്തി. തന്നെക്കൂടി സംരംഭത്തില്‍ പങ്കാളിയാക്കിയാല്‍ വരുമാനം പതിന്മടങ്ങാക്കാ മെന്നായിരുന്നു ആ വാഗ്ദാനം. മീനാക്ഷി അത് സമ്മതിച്ചു. അങ്ങനെ നെതര്‍ലന്‍ഡ്‌സില്‍ മാനേജ്‌മെന്റ് വിദഗ്ധനായിരുന്ന ജയശങ്കറും രാധാകൃഷ്ണന്‍, മധുസൂദനന്‍ എന്നീ സുഹൃത്തുക്കളും […]