banner

Category Archives: News

അക്ഷരനഗരിക്ക് അഭിമാനമായി പ്രശസ്തശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പബ്ഌക്ക് ലൈബ്രറി വളപ്പില്‍ ഒരുക്കിയ അക്ഷരശില്‍പ്പത്തിന്റെ സമര്‍പ്പണവേള

Post Image

അക്ഷരനഗരിക്ക് അഭിമാനമായി പ്രശസ്തശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പബ്ഌക്ക് ലൈബ്രറി വളപ്പില്‍ ഒരുക്കിയ അക്ഷരശില്‍പ്പത്തിന്റെ സമര്‍പ്പണവേള.


ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരത്തിന്റെ വരപ്രസാദമണിയുന്ന ദിനമാണ് ഇന്ന്.

Post Image

ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരത്തിന്റെ വരപ്രസാദമണിയുന്ന ദിനമാണ് ഇന്ന്. പുത്തനുടുപ്പും കുടയുമായി, ചിതറിവീഴുന്ന മഴത്തുള്ളികളോട് കിന്നാരം പറഞ്ഞും അറിവിന്റെ അക്ഷയ ലോകത്തേക്കുളള പ്രയാണം ആരംഭിക്കുകയാണ്. മൂന്നരലക്ഷം കുട്ടികളാണ് ആദ്യാക്ഷരത്തിന്റെ അമൃത് നുണയുന്നത്. ഇതിനൊപ്പം പഠനത്തിന്റെ വഴികളിലേക്ക് ഇതര വിദ്യാലയങ്ങളും ഉണരുകയായി. കോട്ടയത്തെ സംബന്ധിച്ചിടത്തോളം ഈ അധ്യയനവര്‍ഷത്തിന് തിളക്കമേറെയാണ്. നമ്മുടെ ജില്ലയിലേക്ക് ഒരു കേന്ദ്രീയ വിദ്യാലയം കൂടി കടന്നുവരുന്നു. ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം വെള്ളൂരില്‍ ഈ വിദ്യാഭ്യാസ വര്‍ഷം തന്നെ തുടങ്ങുകയാണ്. അതിനുളള അനുമതി ലഭിച്ചുകഴിഞ്ഞു. പുതിയ വിദ്യാലയവര്‍ഷം […]


കല്‍ദായ സുറിയാനി സഭ മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10-ാം മത് വാര്‍ഷിക ആഘോഷം.

കല്‍ദായ സുറിയാനി സഭ  മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10-ാം മത് വാര്‍ഷിക ആഘോഷം കല്‍ദായ സുറിയാനി സഭാ പരമാധ്യഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലിത്ത ഉദ് ഘാടനം ചെയ്തു. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ചരിത്ര താളുകളില്‍ പ്രകാശോജ്ജലമായി ശോഭിക്കുന്ന മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10 -ാം മത് വാര്‍ഷിക ആഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. ലോക നന്മയ്ക്ക് സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് […]


അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Post Image

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജി.കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ യുഡിഎഫ് തെരഞ്ഞെടുത്തു. എല്ലാ മേഖലയും പരിഗണിച്ചാണ് ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. അരുവിക്കരയുമായി ഹൃദയബന്ധം പുലര്‍ത്തിയ നേതാവാണ് ജി.കാര്‍ത്തികേയന്‍. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശബരീനാഥിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥി കാലഘട്ടങ്ങളില്‍ കെ.എസ്.യുവിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ശബരീനാഥിന് രാഷ്ട്രീയം അന്യമല്ല. അരുവിക്കരയില്‍ […]


മിനിയേച്ചറുകള്‍ കാഴ്ച്ചക്കുമാത്രമല്ല മനസ്സിനും ആനന്ദം നല്‍കും

മിനിയേച്ചറുകള്‍ കാഴ്ച്ചക്കുമാത്രമല്ല മനസ്സിനും ആനന്ദം നല്‍കും. ഏതൊരു ദേവാലയമോ, മറ്റോ ചെയ്യുമ്പോള്‍, കിറു കൃത്യതയോടേ, അതിന്റെ തോത് [സ്കെയില്‍] നിലനിറുത്തി, അതേ മെറ്റീരിയല്‍ അതേപടി വാര്‍ത്തെടുത്ത് തന്റെ സൃഷ്ടിയിലൂടേ ഒറിജിനല്ലിനെ വെല്ലും കുഞ്ഞന്‍ റിപ്ലിക്ക ഉണ്ടാക്കാനുള്ള ക്ഷമയും കൗശലവും തികഞ്ഞവരിന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ഒറിജിനലില്‍, കരിംകല്ലെങ്കില്‍ കരിംകല്ലില്‍, മരമെങ്കില്‍ മരത്തില്‍, ഓട് എങ്കില്‍ ഓടില്‍ തന്നെ മിനിയേച്ചര്‍ ചെയ്യാന്‍ മിനക്കെടാന്‍ ഒട്ടും മടിയില്ലാ  ശ്രീകുമാര്‍  എന്ന സകലകലാവല്ലഭന്. ഏഷ്യയിലെ തന്നെ ആദ്യ മുസ്ലീം പള്ളിയെന്ന് പറയപ്പെടുന്ന […]


കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ രാജ്യത്തെ പിറകോട്ടടിപ്പിച്ചു: രാഹുല്‍

Post Image

ചാവക്കാട്: സാധാരണക്കാരെ ദുര്‍ബലരായി കണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ രാജ്യത്തെ പിറകോട്ടടിപ്പിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ചാവക്കാട് കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വളര്‍ച്ചയാണ് രാജ്യത്തിന്റെ പുരോഗതി. എന്‍.ഡി.എ സര്‍ക്കാറിന് എന്താണ് തങ്ങളോട് വിരോധമെന്നാണ് കര്‍ഷകരും സാധാരണക്കാരും ചോദിക്കുന്നത്.   കര്‍ഷകരുടെ വിളകള്‍ക്ക് വിലയില്ല. നശിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. കൃഷി ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ […]


മോദിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രാഹുല്‍

Post Image

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തിപരമായി പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി അതേനാണയത്തില്‍ കണക്ക് തീര്‍ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മോദിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഇന്നലെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോദി വിളിച്ചു വരുത്തി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി.   സാമ്പത്തിക രംഗത്തെ കുറിച്ച് ചോദിച്ച് മനസിലാക്കാനാണ് സിങിനെ വിളിച്ചു വരുത്തിയത് എന്നായിരുന്നു പരിഹാസം. തെരഞ്ഞെടുപ്പ് കാലത്ത് രാജകുമാരനെന്നും സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവനെന്നുമൊക്കെ പരിഹസിച്ച മോദിക്കു നേരെയുള്ള ആക്രമണം […]


യുഡിഎഫ് മധ്യമേഖലാ ജാഥ

Post Image

യുഡിഎഫ് മധ്യമേഖലാ ജാഥ ഇന്ന് ജില്ലയില്‍ പ്രവേശിക്കുകയാണ്. ഡോ.എന്‍ ജയരാജ് ക്യാപ്റ്റനായുളള ജാഥ രാവിലെ പത്തിന് വൈക്കത്ത് നിന്നാണ് പ്രയാണം ആരംഭിക്കുക. പാലായിലും, പുതുപ്പള്ളിയിലും, കോട്ടയത്തും,ചങ്ങനാശേരിയിലും, ഏറ്റുമാനൂരിലും വന്‍ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ ഇന്നും നാളെയും പര്യടനം നടത്തുന്ന ജാഥയില്‍ നമുക്ക് അണിചേരാം. ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങള്‍ക്കു കരുത്തേകാം.


നുണ പരിശോധന റിപ്പോര്‍ട്ട് മാണിക്ക്‌ അനുകൂലം

Post Image

പ്രതിഷേധ ശയന പ്രദക്ഷിണം: യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

Post Image

യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടക്കയത്തു പ്രതിഷേധ ശയന പ്രദക്ഷിണം നടത്തുന്നു …യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട്‌ ശ്രി സജി മഞ്ഞ ക്കടമ്പില്‍ ശയന പ്രദക്ഷിണം ഉദ്ഘാടനം ചെയ്തു …