banner

Monthly Archives: March 2014

ചിലവു കുറഞ്ഞ വീട് ( 750 RS / SQ FT)

Post Image

ചിലവു കുറഞ്ഞ വീട് ( 750 Rs / Sq ft) എഴുനൂറ്റിഅന്‍പതു രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് കാണുക. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തു കടന്ഗോട് മനപ്പടി എന്ന സ്ഥലത്തുള്ള ഗോവരത്ത് ശശികുമാര്‍ ആണ് ഈ വീടിന്‍റെ ഉടമസ്ഥന്‍. ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്‍റെ മുന്‍ഭാഗത്ത്‌ കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍  സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പെടെയാണ് […]


ജോസ് കെ.മാണിയുടെ ഭാര്യ നിഷയും പ്രചരണ രംഗത്ത് സജീവമായി

Post Image

  ജോസ് കെ.മാണിയുടെ ഭാര്യ നിഷയും പ്രചരണ രംഗത്ത്  സജീവമായി. മണ്ഡലത്തിലെ ഓരോ ഗ്രാമപ്രദേശത്തും ഉള്ള കുടുംബ സദസ്സുകള്‍ സന്നര്‍ശിച്ച് വോട്ടു തേടിയെത്തുമ്പോള്‍  ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് തന്നെ സ്വീകരിക്കാനായി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു തരുമ്പോള്‍ കരുത്തോടെ മുന്നേറാന്‍ നിഷയു്ക്കുംകഴിയുന്നു.


കോട്ടയം മണ്ഡലത്തെ വികസനത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിക്കാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ട്…ജോസ് കെ.മാണി

Post Image

ലോക്‌സഭാ മണ്ഡലത്തെ വികസന കാര്യത്തില്‍ ഒന്നാമതെത്തിക്കാന്‍ എനിയ്ക്ക് സാധിച്ചത് മണ്ഡലത്തിലെ ജനങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്‍തുണ കൊണ്ടാണ്. മണ്ഡലത്തിലെ ചെറുതും വലുതുമായ നിരവധി റോഡുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഫണ്ട് അനുവദിച്ചതും, റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്തു നവീകരിച്ചതും. ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍ മികച്ച ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. മണ്ഡലത്തിലെ ഓരോ ഗ്രാമപ്രദേശത്തും ഈ റോഡുകളുണ്ട്. ഇത് ഓരോ ഗ്രാമത്തിന്റെയും മുഖഛായ […]


ജോസ് കെ മാണിയുടെ വികസന നേട്ടങ്ങള്‍ കോട്ടയത്തെ പുരോഗതിയിലേക്ക് നയിച്ചു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Post Image

കടുത്തുരുത്തി: എം.പിയെന്ന നിലയില്‍ ജോസ് കെ.മാണി കോട്ടയത്ത് എത്തിച്ചിട്ടുള്ള വികസന നേട്ടങ്ങള്‍ നാടിനെ പുരോഗതിയിലേയ്ക്ക് നയിച്ചെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള തിരഞ്ഞെടുപ്പായിരിക്കും ഈ ലോകസഭാ തിരഞ്ഞെടുപ്പെന്നും പറഞ്ഞു. കടുത്തുരുത്തിയില്‍ നടന്ന യു.ഡി.എഫ് പ്രചാരണ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എം.പിയെന്ന നിലയില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര പദ്ധതികള്‍ റോഡ് വികസനത്തിനും വിദ്യഭ്യാസരംഗത്ത് സയന്‍സ് സിറ്റി, ഐ.ഐ.റ്റി., കേറ്ററിംഗ് കോളേജ്, ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളും മെല്ലാം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് നേടിയെടുത്ത […]


Sri.K.M.Mani at Pala Kudumba Sangamam

Post Image

പാലാ =പാറപ്പള്ളി.,കിഴപറയാർ.,പാലാക്കാട്.,പൂവരണി മേഖലാ കമ്മിറ്റികളുടെ കുടുമ്പ സംഗമം … സംഗമത്തിന് ആതിഥേയത്വം വഹിച്ച സജോ പൂവത്താനിയുടെ വസതിയിൽ മാണിസാർ കുടുമ്പ അംഗങ്ങളോടൊപ്പം ….പ്രധാന സദസ്സിലെ ജനങ്ങളുടെ ഇരട്ടിയോളം ജനങ്ങൾ വേദിക്ക് ഇരുവശത്തുമായി സംഗമത്തിൽ പങ്കെടുത്തത് UDF മീനച്ചിൽ പഞ്ചായത്ത് നേതാക്കളുടെ അർപ്പണ മനോഭാവമാണെന്ന് മാണിസാർ പറഞ്ഞു ….


കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളുടെ ഭാവിയ്ക്ക് വേണ്ടി: ജോസ് കെ മാണി

Post Image

ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാമത് കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ ഓര്‍ത്തത് വൈക്കത്തെ കുട്ടികളെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കോട്ടയം ലോകസഭാ മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ താല്‍ക്കാലിക ക്യാംപസ് വെള്ളൂര്‍ എച്ച്.എന്‍.എല്ലിലായിരിക്കും പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം എത്രയും അടുത്തു ലഭിക്കുന്ന സൗകര്യമാണ് ഒരുങ്ങുന്നത്. കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ തന്നെ വൈക്കം, കടുത്തുരുത്തി […]


പോരാട്ട ചരിത്രമുറങ്ങുന്ന വൈക്കത്തപ്പന്റെ മണ്ണിലെ ആവേശം കരുത്താകുന്നു…

Post Image

ക്ഷേത്ര നഗരി. പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ്. കഥകളുടെ സുല്‍ത്താന്റെ മണ്ണ്. കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയുമായാണ് വൈക്കത്തിന്റെ മണ്ണില്‍ പ്രിയപ്പെട്ടവരെ നേരില്‍ കാണാനായി എത്തിയത്. ഓരോ പ്രവര്‍ത്തകരെയും നേതാക്കളെയും പേരു വിളിച്ചു പരിചയം പുതുക്കിയായിരുന്നു മണ്ഡലത്തിലെ ഓരോ സ്ഥലത്തും പ്രചാരണം കടന്നു പോയത്. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് തന്നെ സ്വീകരിക്കാനായി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു തരുമ്പോള്‍ കരുത്തോടെ മുന്നേറാന്‍ കഴിയുന്നു. വൈകിട്ട് മൂന്നരയോടെ ഉദയനാപുരം പഞ്ചായത്തിലെ വടയാര്‍ […]


നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ് സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ….

Post Image

  നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ്  സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നമ്മുടെ ഭക്ഷണത്തിനും ഇലകള്‍ എടുക്കുന്നതിനും പഴയ ആള്‍ക്കാര്‍ സമയം നോക്കാന്‍ നിര്‍ബ്ബന്ദ്ധിക്കാറുണ്ടായിരുന്നു. നമ്മുടെ ആചാരങ്ങളില്‍ മരം മുറിക്കും മുന്‍പേ അവയുടെ അനുവാദം ചോദിക്കണമെന്ന് പറയുന്നതും വിഡ്ഡിത്തമാണെന്ന് എനിക്ക് പണ്ടു […]


പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ

Post Image

പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ by Pradeep K T ഈ പേര്‌ തന്നെ വളരെ മോഹിപ്പിക്കുന്നത്‌, പിന്നെ യാതൊരു ശൂശ്രൂഷയും കൂടാതെ കാട്ടു ചെടിയായ് വളരാന്‍ കഴിവുള്ള ഒന്ന്.ചില തഴുതാമ വിശേഷങ്ങള്‍കേട്ടാല്‍ പിന്നെ നമ്മള്‍ ഇതിനെ ഒരിക്കലും അനാഥമായി വളരാന്‍ വിടില്ല. ഇതിനെ ഞാന്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. അടുക്കള ചീരയായി ഉപയോഗിക്കാം എന്നു കരുതിയാലും ഒരു നഷ്ടവും വരില്ല. എന്റെ പുതു കൃഷിക്കായി മുറിച്ചുവച്ച തഴുതാമ തണ്ടുകള്‍. ഇതിന്റെ ചില ഔഷധ ഗുണങ്ങള്‍, […]


ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്.

Post Image

ജിദ്ദയിലേയും ദമാമിലേയും ആറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്ന ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്. ഇരുപതു കൊല്ലം മുമ്പ് നട്ട ജാതിമരങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായി കൂടെയുണ്ടെങ്കിലും ജോജോയെ വ്യത്യസ്തനായൊരു കര്‍ഷകനാക്കുന്നത് അദ്ദേഹത്തിന്റെ വേറിട്ട കാര്‍ഷിക വിളയാണ്. ജോജോയുടേത് അല്‍പം എരിവുള്ള ഒരു ഹോബിയാണ്. 40 ലേറെ മുളകിനങ്ങള്‍ കൃഷി ചെയ്തും വിത്ത് പങ്ക് വെച്ചും അദ്ദേഹം ശ്രദ്ധ നേടുന്നു. ഈ ഹോബി ഫെയിസ് ബുക്കില്‍ ചില്ലി ലവേഴ്‌സ് എന്ന […]