banner

Monthly Archives: April 2014

ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ബാംഗ്ലൂര്‍ ഘടകം ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്ത്.

Post Image

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ബാംഗ്ലൂര്‍ ഘടകം ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്ത്. ബംഗ്ലൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്കുവേണ്ടി ബാംഗ്ലൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. വിവിധ കലാലയങ്ങളിലെ കന്നി വോട്ടര്‍മാരെ കണ്ടെത്തി ജോസ് കെ മാണി കോട്ടയം മണ്ഡലത്തില്‍  നടത്തിയ വികസന പ്രവർത്തനങ്ങള്‍ , പ്രത്യേകിച്ച് കോട്ടയം ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റിയ കാര്യങ്ങള്‍  വിവരിച്ചു കൊണ്ടും, […]


ദുബായി കെ എം സി സി മൈ ഹെല്‍ത്ത് എന്ന പേരില്‍ ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നു

ദുബായി കെ എം സി സി മൈ ഹെല്‍ത്ത് എന്ന പേരില്‍ ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നു.പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ ഒന്നര ലക്ഷം ദിര്‍ഹം ചിലവ് വരുന്ന ചികിത്സകള്‍ സൌജന്യമായി ലഭിക്കും.ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കെ എം സി സി മൈ ഹെല്‍ത്ത് ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നത്.


Pratichaya Vol.7 No.27

Post Image

മുഖമൊഴി ജനാധിപത്യം മതേതരത്വം വികസനം (pdf) ജനഹൃദയങ്ങളില്‍ ജീവിക്കുന്ന പരിശുദ്ധന്‍ (pdf) രാഷ്‌ട്രീയം : കുഞ്ഞനന്തന്‍ മടങ്ങുന്നു  പഴയ ബര്‍ലിനിലേക്ക് തെറ്റും തിരുത്തും : വി. എസിനെ ഇനി ആര്  പേടിക്കും കോട്ടയത്തു തോല്‍വി ഭയത്താല്‍ കുതന്ത്രങ്ങള്‍ മെനയുന്ന ഇടതു മുന്നണി (pdf)  ജോസ് കെ മാണിയുടെ വിജയം ഉറപ്പിച്ച്  വി.എം. സുധീരന്‍ (pdf) കോട്ടയത്തു എല്‍.ഡി.എഫ്  ഗൂഡാലോചന പൊളിഞ്ഞു : ധനകാര്യമന്ത്രി കെ.എം. മാണി (pdf) സാഹിത്യ വാരം : ശബ്ദം World Poetry Festival (pdf) സൈറനുകളുടെ കുതന്ത്രവും ഒഡിസിയൂസിന്റെ ബുദ്ധി വൈഭവും […]


പിറവത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ദിശ പകര്‍ന്നത് ജോസ് കെ മാണി: വി ജെ പൗലോസ്

Post Image

പിറവത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ദിശ പകര്‍ന്നത് ജോസ് കെ മാണി: വി ജെ പൗലോസ് പിറവം: പിറവം മണ്ഡലത്തിലെ വികനസ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശപകര്‍ന്നു നല്‍കിയത് എം.പിയായ ജോസ് കെ.മാണിയാണെന്നു എറണാകുളം ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള മണ്ഡലം പര്യടനത്തിന്റെ തുറന്ന ജീപ്പിലെ പര്യടനം പിറവം ട്രാക്കോ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. പിറവത്തെ വികസന ട്രാക്കില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു […]


ആ രാത്രി വണ്ടിയില്‍ ബഷീറുണ്ടാകും.

Post Image

ആ രാത്രി വണ്ടിയില്‍ ബഷീറുണ്ടാകും. അനസൂയ. മൂന്നുവയസ്സുകാരി. ഒരു മുടിയിഴപോലും ബാക്കിയില്ല. മജ്ജയിലേക്കു പടരുന്ന ക്യാന്‍സറിനെ തടുക്കാന്‍ ആ കുഞ്ഞുമേനിയില്‍ പ്രയോഗിച്ച ‘കീമോ’യുടെ രൂക്ഷത. കണ്‍പീലികള്‍പോലും കൊഴിഞ്ഞുപോയിരിക്കുന്നു.തലേന്ന് അച്ഛന്‍ വാങ്ങിയണിയിച്ച കുപ്പിവളകളില്‍ തളര്‍ന്ന ചിരിയോടെ തലോടുന്നതിനിടെ അവള്‍ തലയിലൊന്നു തടവി ചോദിച്ചു: മോള്‍ക്ക് ഇനി മുടി വരില്ലേ അച്ഛാ? ഒരു പൊട്ടിക്കരച്ചിലോടെ മകളെ വാരിപ്പുണര്‍ന്ന ആ യുവാവില്‍ നിന്നു കുഞ്ഞിനെ വാങ്ങി കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസമന്ത്രി പുറത്തേക്കു നടന്നു. കയ്യിലൊരു മിഠായിയുമായി തിരിച്ചുവന്ന് കട്ടിലില്‍ കിടത്തി. ബഷീര്‍ […]


സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിരാശര്‍, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്ന് പരിഭവം

സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിരാശര്‍, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്ന് പരിഭവം.സി പി ഐ ഉള്‍പ്പടെയുളളവര്‍ മാറിനില്‍ക്കുന്നു ആലപ്പുഴ: സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയതിന് പല ന്യായങ്ങളും സി പി എം സംസ്ഥാന നേതൃത്വം നിരത്തിയെങ്കിലും ഇത് താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചില്ലെന്നതിന് തെളിവ് സ്വതന്ത്രരുടെ പരാതി തന്നെ. എല്‍ ഡി എഫിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തനത്തിനിറങ്ങുന്നില്ലെന്നതാണ് സ്ഥാനാര്‍ത്ഥികളില്‍ ഇന്നസെന്റ് ഉള്‍പ്പടെയുളളവരുടെ പരിഭവം.read more….


രാജ്യത്തിനായി രക്തം ചിന്തിയ പാരമ്പര്യം കോണ്‍ഗ്രസിനു മാത്രം : കെ എം മാണി

Post Image

മീനച്ചില്‍ : ലോകത്തിനു മുഴുവന്‍ മാതൃകയായ ഇന്ത്യയുടെ മതേതരത്വ നിലപാട് തകരാതിരിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാറപ്പള്ളി, കിഴപറയാര്‍, പാലാക്കാട്, പൂവരണി മേഖലാ കുടുംബമഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം സംഭവിക്കുമെന്നും രാജ്യത്തിനുവേണ്ടി രക്തം ചിന്തിയ നേതാക്കളുടെ പാരമ്പര്യമുള്ളതും രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിട്ടുള്ള കോണ്‍ഗ്രസ് മുന്നണിയ്ക്ക് മാത്രമേ […]


കടുത്തുരിത്തി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിപാടി ഞീഴൂരില്‍ ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

Post Image

  കടുത്തുരിത്തി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിപാടി ഞീഴൂരില്‍ ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.എം.പോള്‍, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, സി.ജെ.ജോസഫ്, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, എം.എസ്.ജോസ്, തോമസ് കണ്ണന്തറ, ലൂസമ്മ ജെയിംസ്, പി.റ്റി.കുര്യന്‍, അഡ്വ.റ്റോമി ഓമല്ലൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.