banner

Monthly Archives: March 2015

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

Post Image

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും ഡാലസ്: ‘ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു ഭാതത്തു താമസിച്ചാലും പ്രവാസി മലയാളി’യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ദിവസവും നൂറുകണക്കിന് ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന […]


യൂത്ത് ഫ്രെണ്ട് ന്റെ പുത്തന്‍ താര തിളക്കം: പ്രിന്‍സ് ലൂക്കോസ് മാണിസാറിനെ പുഷ്പ കിരീടം അണിയിച്ചപ്പോള്‍ ….

Post Image

മാണിസാറിന് പാലായില്‍ UDF ന്റെ ഗംഭീര സ്വീകരണം

ഈ സര്‍ക്കാര്‍ വികസനത്തിന്‌ ചെവി കൊടുക്കുന്ന സര്‍ക്കാരാണ്..കൊച്ചി മെട്രോയ്ക്ക് 900 കോടിയാണ് മാണിസാറിന്റെ ബജറ്റില്‍ വകയിരുത്തിയത് ..ഇന്ന് ആന്ധ്രാ യില്‍ മെട്രോ യുടെ കോച് നിര്‍മാണം ആരംഭിക്കുകയാണ് …പ്രതിപക്ഷം എന്തൊക്കെ കാട്ടിക്കൂട്ടിയാലും ഈ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കയില്ല ..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ജനങ്ങള്‍ കാട്ടിക്കൊടുത്തു … ശ്രി ഉമ്മന്‍ ചാണ്ടി


പതിമൂന്നാം ബജറ്റ് അവതരിപ്പിച്ച മാണിസാറിന് പാലായില്‍ UDF ന്റെ ഗംഭീര സ്വീകരണം

Post Image

 


ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ഗ്ലോബല്‍ ഡേ പ്രോഗ്രാം

Post Image

അജ്മാന്‍ : തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയുടെ ഗ്ലോബല്‍ ഡേ പ്രോഗ്രാം വര്‍ണ്ണശബളമായ പരിപാടികളോടെ നടന്നു. എഴുപത്തിരണ്ട്  രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യൂണിവേഴ് സിറ്റി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ പത്തൊമ്പത്  രാജ്യങ്ങളുടെ പവലിയനുകള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കി. തനതു  രാജ്യങ്ങളുടെ ചരിത്രം, സംസ്കാരം, ഭക്ഷണം, ആചാരം, വേഷവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച്  വിജ്ഞാന പ്രദമായ വിവരങ്ങള്‍ നല്‍കുന്ന  പവലിയനുകള്‍ സന്ദര്‍ശകര്‍ക്ക്  കൗതുകമേകി. പരിപാടിയോടനുബന്ധിച്ച്  വിവിധ രാജ്യങ്ങളുടെ ദേശീയ പൈതൃകം […]


അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കുള്ള അധിക നികുതി നിര്‍ദേശം പിന്‍വലിക്കും

Post Image

തിരുവനന്തപുരം: അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കുക്കള്‍ക്ക് നികുതി നിര്‍ദേശം ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കും. ഇന്നു ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബജറ്റിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലെ ധനമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കും. അധിക നികുതി നിര്‍ദേശം വിലക്കയറ്റത്തിനു കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നികുതി പിന്‍വലിക്കുന്നത്.


ലൈഫ് ലോംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ കെ.ജി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുന്നു.

Post Image

കോട്ടയം ആതിഥ്യമരുളിയ ഐഎഫ്എഫ്‌കെ ദേശീയ ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് ലൈഫ് ലോംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ കെ.ജി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുന്നു.


അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍, വേദനയോടെയെന്ന് മുഖ്യമന്ത്രി, ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ്, പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുപ്പ് തുടങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

Post Image

പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്, കെ.ടി. ജലീല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉണ്ടായ കലാപത്തിന്റെ പേരിലാണ് എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തത്. ബജറ്റ് സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍. ഇത് തികച്ചും ഏകപക്ഷീയമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ വളരെ വേദനയോടെയാണ് താന്‍ പ്രമേയം അവതരിപ്പിക്കുന്നതെന്ന് […]


ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന് കോളജ് ഓഫ് അമേരിക്കന്‍ പതോളജിസ്റ്റിന്റെ അംഗീകാരം.

അജ്മാന്‍ : തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയോടനുബന് ധിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ട് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന് കോളജ് ഓഫ് അമേരിക്കന്‍ പതോളജിസ്റ്റിന്റെ അംഗീകാരം ലഭിച്ചു. ബയോമെഡിക്കല്‍ ഗവേഷണ രംഗത്ത്‌ ഫലപ്രദമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തുംബൈ ഗ്രൂപ്പ് ഫൗണ്ടേഷന്‍ പത്ത് മില്യണ്‍ ദിര്‍ഹം റിസര്‍ച്ച് ഗ്രാന്റ് വരുന്ന ആറു വര്‍ഷങ്ങളിലായി ചെലവഴിക്കുമെന്ന് തുംബൈ ഗ്രൂപ്പ് പ്രസിഡണ്ട് തുംബൈ മൊയ് തീന്‍ അറിയിച്ചു. ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന്റെ […]


നിയമസഭയിലെ അതിരുവിട്ട പ്രതിഷേധം: സഭ ഒന്നടങ്കം മാപ്പു പറയണമെന്ന് സ്പീക്കര്‍

Post Image

തിരുവനന്തപുരം: വെള്ളിയാഴ്ച ബജറ്റ് അവതരണ വേളയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സ്പീക്കറുടെ പ്രത്യേക പ്രസ്താവന. സഭയിലെ സംഭവങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്ന് സ്പീക്കര്‍ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.   ലോകത്തിന് മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട ഗതികേട് ഉണ്ടായിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വേറെ ഒരു നിയമസഭയിലും നടന്നതായി അറിയില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അല്‍പസമയത്തേക്ക് സഭ നിര്‍ത്തിവെച്ച് എംഎല്‍എമാര്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുന്നതിനായി സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു.