banner

Monthly Archives: March 2015

ഗോവയില്‍ ഇനി ഗാന്ധി ജയന്തി ദിവസം പൊതു അവധിയായിരിക്കില്ല

Post Image

പനജി: ഗോവയില്‍ ഇനി ഗാന്ധി ജയന്തി ദിവസം പൊതു അവധിയായിരിക്കില്ല. ഗോവയിലെ ബി.ജെ.പി സര്‍ക്കാരാണ് ഗാന്ധി ജയന്തി ദിനത്തിലെ പൊതു അവധി റദ്ദാക്കിയത്. 2015 ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ഗാന്ധി ജയന്തി ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്താണ് രംഗത്ത് വന്നു. ഔദ്യോഗിക ഗസറ്റ് ചൂണ്ടിക്കാട്ടിയാണ് കാമത്ത് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഗാന്ധി ജയന്തി, വാണിജ്യവ്യവസായ മേഖലയ്ക്ക് അവധി ദിനമെന്നാണ് സര്‍ക്കാര്‍ ഗസറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം […]


ചീഫ് മാര്‍ഷലിന്റെ വീടിനു നേരെ കല്ലേറ്

Post Image

തിരുവനന്തപുരം: നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡ് വിഭാഗം തലവന്‍ അന്‍വിന്‍ ആന്റണിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് പി.എം.ജി ജംഗ്ഷനിലെ പുഷ്പനഗറിലുള്ള വീടിനു നേരെയാണ് ആക്രമണം നടന്നത്. പള്‍സര്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴും അക്രമികള്‍ കടന്നുകളഞ്ഞു. അയല്‍വീട്ടുകാരാണ് ബൈക്കില്‍ രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടത്. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് വീട്ടിലെത്തി തെളിവുകള്‍ […]


കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ഒറ്റക്കെട്ടായ ശ്രമം വേണം ടി.എ. ഷാഫി

Post Image

ദുബൈ: രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുംകൈകോര്‍ത്തുനിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേകാസര്‍കോടിന്റെ സകല സ്വപ്നങ്ങളെയും തകര്‍ത്തുകളയുന്നവര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലായ്മ  ചെയ്യാന്‍കഴിയുകയുള്ളുവെന്ന് മാധ്യമ പ്രവര്‍ത്തകനുംഎഴുത്തുകാരനുമായ ടി.എ. ഷാഫി അഭിപ്രായപ്പെട്ടു. വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോൾ  പോലുംചേരിതിരിഞ്ഞ് പരസ്പരം പ്രസ്താവനകള്‍ ഇറക്കാനാണ്നേതാക്കള്‍ മത്സരിക്കുന്നത്. വര്‍ഗീയതയുടെ വിത്തുവിതറിനാടിന്റെ സ്വസ്ത കെടുത്തുന്നവര്‍ക്കെതിരെ ഒന്നിച്ചിരുന്ന്ശക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറായാല്‍സമീപ ഭാവിയില്‍തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഇന്ത്യന്‍ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെയുംമതസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന നടപടികള്‍ ആരുടെഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നടപടിസ്വീകരിക്കനുമെന്നും അദ്ദേഹം പറഞ്ഞു .ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ചജേണല്‍ ജംഗ്ഷന്‍ എന്ന പരിപാടിയല്‍ മുഖ്യാതിഥിയായിസംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളടക്കം യുവസമൂഹം മയക്കുമരുന്നിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ കാഴ്ചയാണ്കാസര്‍കോടിനെ ഞെട്ടിക്കുന്നത്. ഇത് മുളയിലേനുള്ളിയെറിയാന്‍ രക്ഷിതാക്കളും  പോലീസും  ആത്മാര്‍ത്ഥമായിശ്രമിക്കണമെന്നും കാസര്‍കോടിന്റെ വികസനത്തിനുവേണ്ടിപ്രവാസി സമൂഹത്തിനും വലിയ പകങ്കുവഹിക്കാനുണ്ടെന്നുംകേരളത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചത്പ്രവാസികളാണ് എന്നും പ്രവാസിയുടെ നാടിനോടുള്ളസ്നേഹത്തെയും, ത്യാഗമനോഭാവത്തെയും ചെറുതായി കാണാൻ ആവില്ലന്നും നാട്ടിലുള്ളവരുടെ സങ്കല്‍പത്തില്‍ നിന്ന്തീര്‍ത്തും വിപരീതമാണ് പ്രവാസിയുടെ ജീവിതംഎന്നും.അദ്ദേഹം തുടര്‍ന്നു.   കെ.എം.സി.സിയുടെ പ്രവര്‍ത്തനംപ്രശംസനീയമാണെന്നും കാരുണ്യത്തിന്റെ കവാടമായാണ്കെ.എം.സി.സി.യെ കാണുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യു. എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സിസി.കാസര്‍കോട് മമ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ.കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം മാധ്യമപ്രവര്‍ത്തകന്‍ ടി.എ. ഷാഫിക്ക് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറിസലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. പ്രമുക നാടക ആചാര്യനുംസംവിധായഗനുമായ ഇബ്രാഹിം വേങ്ങര  ദുബൈകെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം ഹനീഫചെര്‍ക്കള, ഹനീഫ് കല്‍മ്മട്ട, ഒ.കെ. ഇബ്രാഹിം, നാസര്‍ കുറ്റിച്ചിറ,ജില്ലാ കെ.എം.സി.സി. നേതാക്കളായ ജലീല്‍ ചന്തേര, അബ്ദുല്ലആറങ്ങാടി, മുനീര്‍ ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി,ഹസൈനാര്‍ബീജന്തടുക്ക, ടി.ആര്‍. ഹനീഫ, ഖാദര്‍ ബെണ്ടിച്ചാല്‍,മണ്ഡലം കെ.എം.സി.സി.നേതാക്കളായ ഫൈസല്‍ പട്ടേല്‍ അയ്യൂബ്ഉറൂമി, സി.എച്ച്. നൂറുദ്ദീന്‍, ഡോക്ടര്‍ ഇസ്മയില്‍, സലീംചേരങ്കൈ, .ഇ. ബി.അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ആലംപാടി, പഞ്ചായത്ത് കെ.എം.സി.സി. നേതാക്കളായ അസീസ്കമാലിയ, കരീം മൊഗര്‍, മുനീഫ ബദിയടുക്ക, സിദ്ദീഖ് ചൗക്കി,ഹസൻ പതിക്കുന്നില്‍, റഹ്മാന്‍ പടിഞ്ഞാര്‍ സി.എ. സമീര്‍ചെങ്കള സി.എ. സലീം ഖത്തര്‍  ഇഖ്ബാല്‍കൊട്ടയാട്, സാദിക്ക്പീടികക്കാരന്‍  അസ്‌ലം ജദീദ് റോഡ്പ്രസംഗിച്ചു. തല്‍ഹത്ത് തളങ്കര ഖിറാഅത്തും സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ആറാട്ടുകടവ് നന്ദിയും പറഞ്ഞു.


ചന്ദ്രബോസിന്റെ കൊലപാതക കേസില്‍ പൊതു സമൂഹത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചു സമഗ്രമായ അന്വേഷണം നടത്തണം , അഡ്വ . പ്രിന്‍സ് ലൂക്കോസ്

Post Image

തൃശൂർ , മൃഗീയമായി കൊല ചെയ്യപ്പെട്ട ചന്ദ്രബോസിന്റെ കൊലപാതക കേസില്‍ പൊതു സമൂഹത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചു കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നില്‍ എത്തിച്ചു ശിഷിക്കണം എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്‌ അഡ്വ , പ്രിന്‍സ് ലൂക്കോസ് ആവശ്യപെട്ടു , തൃശൂരില്‍  കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബാങ്ങ ളെ സന്ദര്ശിച്ച ശേഷം അദേഹം പറഞ്ഞു , യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രെട്ടറി അഡ്വ മൈക്കിൾ ജെയിംസ്‌ ,ജില്ല പ്രസിഡന്റ്‌ […]


കരിപ്പൂര്‍ പ്രവാസി യാത്രാപ്രശ്‌നം പരിഹരിക്കുക: പ്രവാസി മലയാളി ഫെഡറേഷന്‍

Post Image

റിയാദ്‌: റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവളം മേയ്‌ മുതല്‍ ദീര്‍ഘകാലേത്തക്ക്‌ അടച്ചിടാനുള്ള തീരുമാനത്തില്‍ ദുരൂഹത അകറ്റി കരിപ്പൂരിലേക്കുള്ള യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന്‌ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്  പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) റിയാദ് യൂണിറ്റ് പ്രവാസികളില്‍നിന്ന്‌ ഒപ്പുശേഖരണം ആരംഭിച്ചു. ചടങ്ങ്‌ അല്‍ റയാന്‍ ക്ലിനിക്കിലെ പ്രശസ്‌ത ഡോക്ടര്‍ ഡോ. തമ്പി ഉദ്‌ഘാടനം ചെയ്‌തു. വലിയ വിമാനങ്ങള്‍ റദ്ദാക്കുന്നതു വഴി മറ്റു വിമാന കമ്പനികളുടെ ടിക്കറ്റ്‌ വിലവര്‍ധനവിനും ടിക്കറ്റ്‌ ലഭിക്കാതിരിക്കാനും കാരണമാകും. റണ്‍വേ ഭാഗികമായി അടച്ചിടാതെതെന്ന […]


തുംബൈ ഹോസ്പിറ്റല്‍ ദുബായ് ഗൈനക്കൊളജി ഡിപ്പാര്‍ട്ട് മെന്റു മാര്‍ച്ച് 6, 7 തീയതികളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Post Image

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പുതിയതായി ആരംഭിച്ച തുംബൈ ഹോസ്പിറ്റല്‍ ഗൈനക്കൊളജി ഡിപ്പാര്‍ട്ട് മെന്റു മാര്‍ച്ച് 6, 7 തീയതികളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 എ.എം മുതല്‍ 8 പി. എം വരെ സൗജന്യ പരിശോധന നടത്തും. ക്യാമ്പില്‍ പന്ഗെടുക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് നിരക്കില്‍ ഡെലിവറി പായ്ക്കേജു സൗകര്യം നല്കുമെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ […]


ബഡ്ജെറ്റ് തടസപ്പെടുത്താന്‍ കേരള നിയമസഭ ഇടതു പക്ഷത്തിന്റെ തറവാട്ടു സ്വത്തല്ല , അഡ്വ , പ്രിന്‍സ് ലൂക്കോസ്

Post Image

കാഞ്ഞങ്ങാട്‌; കേരള ബഡ് ജെറ്റ് തടസപ്പെടുത്താന്‍  കേരള നിയമസഭ ഇടതുപക്ഷത്തിന്റെ തറവാട്ടു സ്വത്തല്ല എന്ന് കേരള യൂത്ത് ഫ്രണ്ട് ( എം ) സംസ്ഥാന പ്രസിഡന്റ്‌ അഡ്വ . പ്രിന്‍സ് ലൂക്കോസ് ,പതിമൂന്നാമത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു ഭരണഘടനയിൽ തൊട്ടു സത്യം ചെയ്തു അധികാരമേറ്റ ഒരു ഭരണാധികാരിയുടെ അവകാശമാണ് ബഡ് ജെറ്റ് അവതരണം ,അതിന്മേൽ കൈകൾ വച്ചാൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതു പക്ഷത്തെ മുക്കാലിയിൽ കെട്ടി അടിക്കുമെന്ന് പ്രിൻസ് ലൂക്കോസ് പറഞ്ഞു ,നിയമസഭയെ […]


നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നമ്മുടെ പ്രതീക്ഷകളെയാകെ തകര്‍ത്ത, നിരാശജനകമാണെന്ന് പറയാതെ വയ്യ – ജോസ് കെ മാണി എംപി

Post Image

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നമ്മുടെ പ്രതീക്ഷകളെയാകെ തകര്‍ത്ത, നിരാശജനകമാണെന്ന് പറയാതെ വയ്യ. കോര്‍പ്പറേറ്റുകളെ പ്രീണിപ്പെടുത്തുകയും സാധാരണക്കാരെ ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുളളത്. കുത്തകകള്‍ക്ക് നികുതി ഇളവ് നല്‍കിയ ബജറ്റ് ഇടത്തരക്കാരുടെ സ്വപ്‌നങ്ങളില്‍ മണ്ണുവാരിയിട്ടിരിക്കുന്നു. കേരളത്തിന് ആശ്വസിക്കാനുളള ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലേയില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റബര്‍ മേഖലയെ ആകെ തഴഞ്ഞു. റബര്‍ കര്‍ഷകരെയും കൃഷിയെയും രക്ഷിക്കാനായി വിലസ്ഥിരതാ നിധിയില്‍ നിന്നും സഹായം വേണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. റബര്‍ മേഖലയെ പ്രതിസന്ധിയില്‍ നിന്നും […]