banner

തുംബൈ ഗ്രൂപ്പ്‌ ദുബായില്‍ പുതിയ ഹോസ്പിറ്റല്‍ ആരംഭിച്ചു.

1 (1)
1 (1)
« 1 of 6 »

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പുതിയ ഹോസ്പിറ്റല്‍ ആരംഭിച്ചു. തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയോട് അഫിലിയേറ്റ്‌ ചെയ് ത അക്കാഡമിക് ഹോസ്പിറ്റലാണിത്. ഒരേ സമയം 150 – പേര്‍ക്ക് താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം ഉണ്ട്. രജ്യാന്തര നിലവാരമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ദന്തല്‍ സെന്ററും തുംബൈ ഹോസ്പിറ്റലില്‍ ക്രമീകരിച്ചിട്ടുണ്ട് . ഓര്‍ത്തോഡോണിക്, പ്രോസ് ത്തോഡോണിക്, എന്‍ഡോഡോണിക്, ഓറല്‍ സര്‍ജറി മേഖലയില്‍ സ്പെഷ്യലിസ് റ്റുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ആദ്യ പതിനഞ്ചു ദിവസം പുതിയ ഹോസ്പിറ്റലില്‍ പരിശോധനകള്‍ സൗജന്യമായിരിക്കും. ഉദ്ഖാടനത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 2000 രോഗികള്‍ പങ്കെടുത്തു.

ആരോഗ്യ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോക് ടര്‍മാരെയും, അധുനിക മെഡിക്കല്‍ ടെക് നോളജിയില്‍ അധിഷ് ടിതമായ ലബോറട്ടറി സൗകര്യങ്ങളും സംയോജിപ്പിച്ച്‌ ആതുര സേവന മേഖലയില്‍ മാതൃക പുലര്‍ത്തുന്ന ‘തുംബൈ ഹോസ്പിറ്റലിന്റെ’ ശൃംഖല യു.എ.ഇ – ലെ വിവിധ എമിറേറ്റുകളിലും, ഖത്തര്‍, ഇന്‍ഡ്യ എന്നീ രാജ്യങ്ങളിലും സ്ഥാപിക്കുമെന്ന് തുംബൈ ഗ്രൂപ്പ്‌ സ്ഥാപക പ്രസിഡന്റു തുംബൈ മൊയ്തീനും, അക്‌ബര്‍ മൊയ്തീനും അറിയിച്ചു.



About pratichaya