banner

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന് കോളജ് ഓഫ് അമേരിക്കന്‍ പതോളജിസ്റ്റിന്റെ അംഗീകാരം.

CABRI---CAP-2
CABRI---CAP-2
« 1 of 2 »

അജ്മാന്‍ : തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയോടനുബന് ധിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ട് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന് കോളജ് ഓഫ് അമേരിക്കന്‍ പതോളജിസ്റ്റിന്റെ അംഗീകാരം ലഭിച്ചു. ബയോമെഡിക്കല്‍ ഗവേഷണ രംഗത്ത്‌ ഫലപ്രദമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തുംബൈ ഗ്രൂപ്പ് ഫൗണ്ടേഷന്‍ പത്ത് മില്യണ്‍ ദിര്‍ഹം റിസര്‍ച്ച് ഗ്രാന്റ് വരുന്ന ആറു വര്‍ഷങ്ങളിലായി ചെലവഴിക്കുമെന്ന് തുംബൈ ഗ്രൂപ്പ് പ്രസിഡണ്ട് തുംബൈ മൊയ് തീന്‍ അറിയിച്ചു.

ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ലാബിന്റെ മികവാര്‍ന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയുടെ അക്കാഡമിക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് മികവേകുമെന്ന് യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജ് പറഞ്ഞു. ക്ലീനിക്കല്‍ റിസര്‍ച്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബയോമെഡിക്കല്‍ ഗവേഷണ പ്രോജക്റ്റുകള്‍ തയ്യാറാക്കുമെന്ന് ലാബ്‌ ഡയറക്ടര്‍ ഡോക്ടര്‍ പി. കെ. മേനോന്‍ അറിയിച്ചു.



About pratichaya