banner

നിയമസഭയിലെ അതിരുവിട്ട പ്രതിഷേധം: സഭ ഒന്നടങ്കം മാപ്പു പറയണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: വെള്ളിയാഴ്ച ബജറ്റ് അവതരണ വേളയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സ്പീക്കറുടെ പ്രത്യേക പ്രസ്താവന. സഭയിലെ സംഭവങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്ന് സ്പീക്കര്‍ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
 
ലോകത്തിന് മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട ഗതികേട് ഉണ്ടായിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വേറെ ഒരു നിയമസഭയിലും നടന്നതായി അറിയില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അല്‍പസമയത്തേക്ക് സഭ നിര്‍ത്തിവെച്ച് എംഎല്‍എമാര്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുന്നതിനായി സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു.


About pratichaya