banner

തുംബൈ ഹോസ്പിറ്റല്‍ ദുബായ് മാതൃദിനം പ്രോഗ്രാം – മെയ്‌ 2

Momsday

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഹോസ്പിറ്റലില്‍ മെയ്‌ രണ്ടിന് മാതൃദിനം പ്രോഗ്രാം വിപുലമായി സംഘടിപ്പിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മാതൃദിനം പ്രോഗ്രാമില്‍ പങ്കെടുക്കുന്ന അമ്മമാര്‍ക്ക് ശിശു പരിപാലനം, ഗര്‍ഭകാലപരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത്കെയര്‍ ഡിവിഷന്‍ ഡയറക്ടര്‍ അക്ബര്‍ മൊയ്തീന്‍ അറിയിച്ചു.

മാതൃദിനം പ്രോഗ്രാമിനോടനുബന്ധിച്ച് sunshine face, beautiful hair and super smart mom – തുടങ്ങിയ കാറ്റഗറിയില്‍ നടത്തുന്ന മല്‍സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങല്‍ വെബ് സൈറ്റില്‍ ലഭ്യമാണ് . http://www.thumbayhospital.com/



About pratichaya