banner

തുംബൈ ഹോസ് പിറ്റല്‍ ദുബായ് – ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം ഉദ് ഘാടനം ചെയ്തു.

TH.5
TH.5
5
« 1 of 5 »

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ  വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന  തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍  ദുബായ്  ഖിസീസില്‍ ആരംഭിച്ച തുംബൈ ഹോസ് പിറ്റലിന്റെ ഔദ്യോഗിക ഉദ് ഘാടനം  ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം നിര്‍വ്വഹിച്ചു. യു.എ.ഇ – യുടെ ആരോഗ്യ  വിദ്യാഭ്യാസ രംഗത്ത്  പ്രശസ്തമായ നിലയില്‍ സേവനം അനുഷ്ടിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന്  അംബാസിഡര്‍ പറഞ്ഞു.  തുംബൈ  ഗ്രൂപ്പ് പ്രസിഡണ്ട്   തുംബൈ മൊയ്തീന്‍, ഗള്‍ഫ്  മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ്   പ്രൊഫസര്‍  ഗീതാ അശോക്  രാജ് , ആരോഗ്യ വിദ്യാഭ്യാസ  മേഖലയിലെ പ്രമുഖര്‍  ചടങ്ങില്‍ പങ്കെടുത്തു. 2015 ഫെബ്രുവരി 21- ന്  ആരംഭിച്ച തുംബൈ ഹോസ് പിറ്റലില്‍ 150 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം ഉണ്ട് .തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജി.എം.സി  ഹോസ് പിറ്റല്‍, ഗള്‍ഫ്  മെഡിക്കല്‍ യൂണിവേഴ് സിറ്റി എന്നിവയോട്  അഫിലിയേറ്റ്  ചെയ്ത്   പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത് . ആരോഗ്യ  വിദ്യാഭ്യാസ മേഖലയില്‍ തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ”Teaching Hospitals” – ന്റെ ശൃംഘല അജ് മാന്‍, ഷാര്‍ജാ, ദുബായ് , അബുദാബി, ഇന്‍ഡ്യ,ഖത്തര്‍ രാജ്യങ്ങളില്‍ സ് ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി തുംബൈ  ഗ്രൂപ്പ്  സ്ഥാപക പ്രസിഡണ്ട്   തുംബൈ മൊയ്തീന്‍, അക് ബര്‍ മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു.

ആരോഗ്യ മേഖലയിലെ പ്രഗല്‍ഭരായ ഡോക് ടര്‍മാരുടെ സേവനവും, മെഡിക്കല്‍ ടെക്നോളജിയിലെ ന്യൂതന ഉപകരണങ്ങളും   പ്രദാനം ചെയ്യുന്ന തുംബൈ ഹോസ് പിറ്റല്‍ ദന്തല്‍ വിഭാഗത്തില്‍   ’25 Dental Chair’ – ക്രമീകരിച്ചിട്ടുണ്ട് .  ഗള്‍ഫ്  മെഡിക്കല്‍ യൂണിവേഴ് സിറ്റി   ദന്തല്‍ വിഭാഗത്തോട്  ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്നതിനാവിശ്യമായ സജ്ജീകരണവും  തുംബൈ ഹോസ് പിറ്റല്‍ ദുബായിലുണ്ട്.



About pratichaya