banner

ഷെയ് ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ തുംബൈ ഹോസ് പിറ്റല്‍ ദുബായ് സന്ദര്‍ശിച്ചു

Nhy.1
Nhy.1
« 1 of 7 »

ദുബായ് : യു.എ.ഇ സാംസ്‌കാരിക യുവജന സാമൂഹിക വകുപ്പ് മന്ത്രി ഷെയ് ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ തുംബൈ ഹോസ് പിറ്റല്‍ ദുബായ് സന്ദര്‍ശിച്ചു. യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ് ക്ക് സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ”Teaching Hospitals” – ന്റെ ശൃംഘല അജ് മാന്‍, ഷാര്‍ജാ, ദുബായ് , അബുദാബി,ഇന്‍ഡ്യ,ഖത്തര്‍ രാജ്യങ്ങളില്‍ സ് ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇ- യുടെ രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് രാജ്യത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ആവിശ്യമായ പ്രോല്‍സാഹനവും സഹകരണവും ഗവണ്‍മെന്റ് നല്‍കുമെന്നും, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ നിലയില്‍ സേവനം നടത്തുന്ന തുംബൈ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

തുംബൈ ഗ്രൂപ്പ് പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, അക് ബര്‍ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രൊവോസ് റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജ് , ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്ന് ഷെയ് ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സ്വീകരിച്ചു. 2015 ഫെബ്രുവരി 21- ന് ആരംഭിച്ച തുംബൈ ഹോസ് പിറ്റലില്‍ 150 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം ഉണ്ട് .തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജി.എം.സി ഹോസ് പിറ്റല്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി എന്നിവയോട് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത് . ആരോഗ്യ മേഖലയിലെ പ്രഗല്‍ഭരായ ഡോക് ടര്‍മാരുടെ സേവനവും, മെഡിക്കല്‍ ടെക്നോളജിയിലെ ന്യൂതന ഉപകരണങ്ങളും പ്രദാനം ചെയ്യുന്ന തുംബൈ ഹോസ് പിറ്റല്‍ ദന്തല്‍ വിഭാഗത്തില്‍ ’25 Dental Chair’ – ക്രമീകരിച്ചിട്ടുണ്ട് . ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ദന്തല്‍ വിഭാഗത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാവിശ്യമായ സജ്ജീകരണവും തുംബൈ ഹോസ് പിറ്റല്‍ ദുബായിലുണ്ട്.



About pratichaya