banner

അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

karthike

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജി.കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ യുഡിഎഫ് തെരഞ്ഞെടുത്തു. എല്ലാ മേഖലയും പരിഗണിച്ചാണ് ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. അരുവിക്കരയുമായി ഹൃദയബന്ധം പുലര്‍ത്തിയ നേതാവാണ് ജി.കാര്‍ത്തികേയന്‍. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശബരീനാഥിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥി കാലഘട്ടങ്ങളില്‍ കെ.എസ്.യുവിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ശബരീനാഥിന് രാഷ്ട്രീയം അന്യമല്ല. അരുവിക്കരയില്‍ കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നതായിരുന്നു ഏവരുടെയും ആഗ്രഹം.

ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കൊപ്പം താന്‍ സുലേഖ ടീച്ചറുമായി സംസാരിച്ചെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയാകാനുള്ള മാനസിക അവസ്ഥയിലല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടായി അരുവിക്കരയില്‍ വിജയം നേടുന്നതിനായി പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.



About pratichaya