banner

കല്‍ദായ സുറിയാനി സഭ മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10-ാം മത് വാര്‍ഷിക ആഘോഷം.

CA.1
CA.1
« 1 of 10 »

കല്‍ദായ സുറിയാനി സഭ  മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10-ാം മത് വാര്‍ഷിക ആഘോഷം കല്‍ദായ സുറിയാനി സഭാ പരമാധ്യഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലിത്ത ഉദ് ഘാടനം ചെയ്തു. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ചരിത്ര താളുകളില്‍ പ്രകാശോജ്ജലമായി ശോഭിക്കുന്ന മാര്‍ത്ത് മറിയം യു. എ. ഇ പാരീഷിന്റെ 10 -ാം മത് വാര്‍ഷിക ആഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. ലോക നന്മയ്ക്ക് സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  കഴിയണമെന്ന് ഡോ. മാര്‍ അപ്രേം മെത്രാപ്പോലിത്ത പറഞ്ഞു. സഹവര്‍ത്തിത്വത്തിന്റെ പാതയില്‍ മുന്നേറുന്ന കൂട്ടായ്മകള്‍ക്ക്‌  സ്നേഹവും വിട്ടുവീഴ്ചയും കൈമുതലായിട്ടുണ്ടെങ്കില്‍ ഇനിയും അനേകം വാര്‍ഷികങ്ങള്‍ ആഘോഷിക്കുവാന്‍ കഴിയുമെന്ന്  ആശംസകള്‍ അര്‍പ്പിച്ച്  മാര്‍ ഔഗേന്‍ കുറിയാക്കോസ്  എപ്പിസ്ക്കോപ്പാ പറഞ്ഞു. പൊതു സമ്മേളനത്തില്‍ ഷാര്‍ജാ മാര്‍ത്തോമ്മാ ചര്‍ച്ച്  വികാരി ഫാദര്‍ ജോണ്‍ ഫിലിപ്പ് , ദുബായ്  ഓര്‍ത്തഡോക് സ്   ചര്‍ച്ച്  വികാരി ഫാദര്‍ ഷാജി മാത്യൂസ് , കല്‍ദായ  ചര്‍ച്ച്  വികാരി ഫാദര്‍ വിക്ടര്‍ കൊള്ളന്നൂര്‍, ഗ്ലോറിയാ ന്യൂസ്  കോര്‍ഡിനേറ്റര്‍  സാജന്‍ വേളൂര്‍, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്  ഇടിക്കുള, ചാക്കോ കോണിക്കര, ട്രസ്റ്റി സജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.  ചര്‍ച്ച്  10 -ാം മത് വാര്‍ഷിക ആഘോഷ സുവനീറിന്റെ പ്രകാശനം ഡോ. മാര്‍ അപ്രേം മെത്രാപ്പോലിത്ത നിര്‍വ്വഹിച്ചു.



About pratichaya