banner

തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ – ലെ വിവിധ എമിറേറ്റുകളില്‍ തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍ ആരംഭിക്കുന്നു.

TCA.1
TCA.1
« 1 of 6 »

അജ്മാന്‍: യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ – ലെ വിവിധ എമിറേറ്റുകളില്‍ (അജ്മാന്‍, ഷാര്‍ജാ,ദുബായ്, ഉമ്മല്‍കോയിന്‍, റാസല്‍ഖൈമ) ‘തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍’ ആരംഭിക്കുന്നു. ജുണ്‍ പതിനാറിന് ആരംഭിച്ച തുംബൈ മെഡിക്കല്‍ ക്ലീനിക്ക് അജ്മാന്‍ ശാഖയുടെ ഉദ് ഘാടന ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജ് , തുംബൈ ഗ്രൂപ്പ് ഡയറക്ടര്‍ അക് ബര്‍ മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. തുംബൈ ക്ലീനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, പീഡിയാട്രിക്സ്, കാര്‍ഡിയോളജി, നേത്രശാസ്ത്രം, ജനറല്‍ ശസ്ത്രക്രിയ, റേഡിയോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഫാര്‍മസി, ഇന്‍ഷ്വറന്‍സ് വകുപ്പുകള്‍ ഉണ്ടായിരിക്കും. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ‘തുംബൈ ക്ലീനിക്കുകള്‍’ ലക്ഷ്യമാക്കുന്നത്. തുംബൈ ക്ലീനിക്കുകളോടനുബന്ധിച്ച് പൂര്‍ണ്ണമായ ഒരു ‘ഹോം ​​ഹെല്‍ത്ത്കെയര്‍’ വിഭാഗമെന്ന നിലയില്‍ ‘തുംബൈ ഫാര്‍മസിയും’ ക്രമീകരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജുണ്‍ 30 – വരെ തുംബൈ മെഡിക്കല്‍ ക്ലീനിക്ക് അജ്മാന്‍ ശാഖയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്രമീകരിച്ചിട്ടുണ്ട് .



About pratichaya