banner

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജവീഥിയില്‍ നാടിന്റെ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജവീഥിയില്‍ നാടിന്റെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു ഇന്ന. റബര്‍ വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകരുടെ വികാരം യൂത്ത് ഫ്രണ്ട് എം സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ചില്‍ അണപൊട്ടിയൊഴുകി. സംസ്ഥാനത്തെ ഏഴുലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ നിത്യദുരിതത്തിലേക്കും വറുതിയിലേക്കും തള്ളിവിട്ട കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ റബര്‍ ചില്ലകളുമേന്തിയാണ് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്് പ്രതിഷേധ മാര്‍ച്ച് ചെയ്തത്.റബര്‍ കര്‍ഷകര്‍ക്കുളള കുടിശിക ഉടന്‍ വിതരണം ചെയ്യുക. സബ്‌സിഡിക്കുളള അപേക്ഷ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ ഉടനീളം മുഴങ്ങി. പ്രതികൂല കാലാവസ്ഥയിലും ചോരാത്ത ആവേശത്തോടെ പ്രകടനത്തിനും മാര്‍ച്ചിനും എത്തിയ ഏവര്‍ക്കും അഭിവാദ്യങ്ങള്‍



About pratichaya