banner

ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്.

Jo Chiramelജിദ്ദയിലേയും ദമാമിലേയും
ആറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്
നാട്ടിലേക്കു മടങ്ങേണ്ടി വന്ന
ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്.
ഇരുപതു കൊല്ലം മുമ്പ് നട്ട ജാതിമരങ്ങള്‍
പ്രധാന വരുമാന മാര്‍ഗമായി കൂടെയുണ്ടെങ്കിലും
ജോജോയെ വ്യത്യസ്തനായൊരു കര്‍ഷകനാക്കുന്നത്
അദ്ദേഹത്തിന്റെ വേറിട്ട കാര്‍ഷിക വിളയാണ്.
ജോജോയുടേത് അല്‍പം എരിവുള്ള ഒരു ഹോബിയാണ്.
40 ലേറെ മുളകിനങ്ങള്‍ കൃഷി ചെയ്തും വിത്ത് പങ്ക് വെച്ചും
അദ്ദേഹം ശ്രദ്ധ നേടുന്നു. ഈ ഹോബി ഫെയിസ് ബുക്കില്‍
ചില്ലി ലവേഴ്‌സ് എന്ന സൗഹൃദ കൂട്ടായ്മ രൂപീകരിക്കാന്‍
പ്രേരണയായി. ഇപ്പോള്‍ അനേകം വിദേശ മുളകുകള്‍
മലയാളം പറഞ്ഞുകൊണ്ടു ചിറമേലിലെ വളപ്പില്‍ വളരുന്നു.
ഇനി അവ ജോജോയുടെ കൂട്ടുകാര്‍ വഴി കേരളത്തിന്റെ പല കോണുകളിലും എത്തും.

ഹേമ സോപാനം
—————————————
ചാലക്കുടിപ്പുഴ ഒരു സങ്കടച്ചാലായിരിക്കുന്നു. എങ്കിലും നീറ്റ ജലാറ്റിന്റെ വിഴുപ്പും കാതിക്കുടം ജനതയുടെ കണ്ണീരും ഏറ്റുവാങ്ങും മുന്‍പേ അവള്‍ കുറച്ചൊന്നു സന്തോഷിക്കാറുണ്ട്. കാരണം കടുകുറ്റിയിലെ ഒരു തുരുത്തിലെത്തുമ്പോള്‍ ചിറമേല്‍ എന്നൊരു കുടുംബവും അവിടെ ജോജോ എന്ന കര്‍ഷകനും മണ്ണിനെ സ്‌നേഹിക്കുന്നതു കണ്ട് അവളുടെ മനസ്സ് നിറയാറുണ്ട്. അവരുടെ കിണറിനെ വറ്റാത്ത ജല സമൃദ്ധി നല്‍കി അനുഗ്രഹിച്ചാണ് അവള്‍ മുന്നോട്ടൊഴുകാറുള്ളത്.

ജിദ്ദയിലേയും ദമാമിലേയും ആറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്ന ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്. ഇരുപതു കൊല്ലം മുമ്പ് നട്ട ജാതിമരങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായി കൂടെയുണ്ടെങ്കിലും ജോജോയെ വ്യത്യസ്തനായൊരു കര്‍ഷകനാക്കുന്നത് അദ്ദേഹത്തിന്റെ വേറിട്ട കാര്‍ഷിക വിളയാണ്. ജോജോയുടെത് അല്‍പം എരിവുള്ള ഒരു ഹോബിയാണ്. 40 ലേറെ മുളകിനങ്ങള്‍ കൃഷി ചെയ്തും വിത്ത് പങ്ക് വെച്ചും അദ്ദേഹം ശ്രദ്ധ നേടുന്നു. ഈ ഹോബി ഫെയിസ്ബുക്കില്‍ ചില്ലി ലവേഴ്‌സ് എന്ന സൗഹൃദ കൂട്ടായ്മ രൂപീകരിക്കാന്‍ പ്രേരണയായി. ഇപ്പോള്‍ അനേകം വിദേശ മുളകുകള്‍ മലയാളം പറഞ്ഞുകൊണ്ടു ചിറമേലിലെ വളപ്പില്‍ വളരുന്നു. ഇനി അവ ജോജോയുടെ കൂട്ടുകാര്‍ വഴി കേരളത്തിന്റെ പല കോണുകളിലും എത്തും.
പെട്ടെന്നുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് 2011 ല്‍ ഒരു വശം തളര്‍ന്നാണ് ജോജോ നാട്ടിലെത്തിയത്. രണ്ടു മാസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സ ആയുര്‍വേദമാക്കി. ഒരിക്കലും വിഷാദത്തിനു കീഴടങ്ങാതിരിക്കാനും താല്‍പര്യമുള്ള കാര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ചു വിടാനും വൈദ്യര്‍ ഉപദേശിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞതു കുട്ടിക്കാലം മുതലേ പ്രിയങ്കരമായ കൃഷി തന്നെയായിരുന്നു. പ്രവാസ കാലത്തും കൃഷിയില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല ജോജോയെ വിഷമിപ്പിച്ചിരുന്നത്. അങ്ങനെ എന്നും ഹരമായിരുന്ന കൃഷിയിലേക്ക് മനസ്സിനെ തിരിച്ചു വിട്ടുകൊണ്ട് ആറു മാസത്തിനകം വീണ്ടും ശരീരത്തെ ചൊല്‍പടിയിലാക്കി. ഒപ്പം ആരോഗ്യകരമായ ചിട്ടയായ ജീവിത ശൈലിയും രൂപപ്പെടുത്തി.
സൗദി അറേബ്യയിലെ ടെക്‌ഫെന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിട്ടാണ് ജോജോ ജോലി നോക്കിയിരുന്നത്. മണലാരണ്യത്തിലെ നിറം മങ്ങിയ കാഴ്ചകളും പച്ചപ്പുകള്‍ കാണാനാകാത്ത അവസ്ഥയും വല്ലാതെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരുന്ന കാലമെന്നാണ് ആ ആറു വര്‍ഷങ്ങളെ ജോജോ വിശേഷിപ്പിക്കുക. പോരാത്തതിന് കുടുംബം കൂടെയില്ലാത്ത സങ്കടവും. തനിച്ചുള്ള ജീവിതത്തിന്റെ ടെന്‍ഷനും ഭക്ഷണ രീതികളും ഒക്കെയാവാം ഒടുവില്‍ പക്ഷാഘാതത്തില്‍ വരെ എത്തിച്ചതെന്നു പറയുന്നു ജോജോ.
അസുഖക്കിടക്കയില്‍ നിന്ന് എഴുന്നേറ്റ സമയത്ത് ഏതു കൃഷിയിലേക്ക് തിരിയണം എന്ന ആലോചനയില്‍ ആയിരുന്നു ജോജോ. ആ കാലത്ത് പച്ചമുളകിനു കിലോയ്ക്ക് വില ഉയര്‍ന്നിരുന്നു. വില കിട്ടുന്നൊരു വിള എന്ന നിലയില്‍ മുളക് കൃഷി തുടങ്ങാം എന്ന ധാരണയില്‍ എത്തിയത് അങ്ങനെയാണ്. habanero purple, habanero green , paper lantern , പിന്നെ നാടന്‍ കാന്താരി ഇനമായ kanthari green അങ്ങനെ നാലിനം മുളകുകളില്‍ ആണ് കൃഷി ആരംഭിച്ചത്. ഒരു വര്‍ഷത്തോളം അങ്ങനെ പോയി. മുളകില്‍ നിന്ന് തരക്കേടില്ലാത്ത വരുമാനവും ലഭിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് ഫെയിസ്ബുക്കിലെ ‘കൃഷി ഗ്രൂപ്പ്’ എന്ന പേജില്‍ അംഗമാകുന്നത്. മുളക് കൃഷിയും കൃഷിരീതികളും വിളവെടുപ്പുകളുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. 20,000 ത്തോളം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ നിന്ന് നിര്‍ലോഭമായ പിന്തുണയും മറ്റു അംഗങ്ങളില്‍ നിന്ന് വിദേശ ഇനങ്ങള്‍ അടക്കം ധാരാളം പുതിയ ഇനങ്ങളുടെ വിത്തുകളും ലഭിക്കാന്‍ തുടങ്ങി. തിരികെ ജോജോയും മുളക് വിത്തുകള്‍ സൗജന്യമായി അയച്ചുകൊടുത്തുകൊണ്ടിരുന്നു. ആ ആത്മബന്ധം ഇപ്പോഴും നല്ല രീതിയില്‍ തുടരുന്നു. പുതിയ ഇനം മുളകുകളായി ആ സൗഹൃദം ജോജോയുടെ തോട്ടത്തില്‍ വിടരുന്നു.
ഇപ്പോള്‍ 40 ഇനങ്ങളിലേറെ മുളകുകള്‍ ഉണ്ട് . മിക്കതും സുഹൃത്തുക്കള്‍ സമ്മാനിച്ചതാണ്. അതില്‍ തന്നെ ലോകത്തിലെ ഏറ്റവും എരിവ് കൂടിയതും 2007 ലെ ഗിന്നസ് റെക്കോര്‍ഡ് നേടിയതുമായ ആവൗ േഖീഹീസശമ (നാഗ ചില്ലി ) മൂന്നു കളര്‍ വരെയായി. ഈ ഭീകരന്‍ മുളകില്‍ നിന്നുള്ള കാപ്‌സൈസിന്‍ വേര്‍തിരിച്ചെടുത്തു. ബയോളജിക്കല്‍ വാര്‍ വെപ്പണ്‍ ആയി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ (DRDO -defence research and development organisa tion) നടക്കുന്നുണ്ട്. അസമില്‍ വ്യാപകമായി ഈ മുളക് കൃഷി നടക്കുന്നു. ഉണങ്ങിയ ഒരു കിലോ ഭൂത് ജൊലൊക്കിയ മുളകിന് കിലോയ്ക്ക് 1800 രൂപയോളം വിലയുണ്ട്. ഒരു മുളക് കൊണ്ട് 40 പേര്‍ക്കുള്ള കറി ഉണ്ടാക്കാം എന്ന് അറിയുമ്പോള്‍ ഇവന്റെ എരിവു എത്രയെന്നു ഊഹിക്കാമല്ലോ.
congot rinidad കറുത്ത നിറത്തിലുള്ള വിത്തുകളുള്ള rocoto pepper തുടങ്ങിയവയും ശേഖരത്തിലുണ്ട്. bell pepper അഥവാ കാപ്‌സിക്കം ആറു നിറങ്ങളിലുള്ളവ ജോജോയുടെ തോട്ടത്തിലുണ്ട്.
നാലു നിറങ്ങളില്‍ കാന്താരി, നാടന്‍ ഇനങ്ങളായ ഉജ്വലയും അതുല്യയും എരിവു കുറവും ചുവപ്പന്‍ നിറവുമായി കശ്മീരിന്റെ സ്വന്തം കശ്മീരി കറിമുളകുമുണ്ട് . ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ മാത്രം കൃഷി ചെയ്യുന്ന മാലി മുളകും ശേഖരത്തില്‍ എത്തിയിട്ടുണ്ട്.
രണ്ടിനം മുളകുകള്‍ പരാഗണം നടത്തി വര്‍ണ ഭംഗിയുള്ള പുതിയ ഒരിനം ഉല്‍പാദിപ്പിച്ചിട്ടുണ്ട്. അത് പരീക്ഷണ ഘട്ടത്തിലാണ്. ഇപ്പോള്‍ ശേഖരത്തിലുള്ള എല്ലാ മുളകുകളുടെയും പേരുകളും മിക്കവാറും മുളകുകളുടെ ശാസ്ത്രീയ നാമവും ഗൂഗിള്‍ വഴി കണ്ടെത്തിയിട്ടുണ്ട് ജോജോ.
തികച്ചും ജൈവ കൃഷി രീതിയാണ് ജോജോയുടെ തോട്ടത്തില്‍.
മുളകുകള്‍ കൂടാതെ വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നു. കോളിഫഌവര്‍, കാബേജ്, കോവക്ക, പയര്‍, മത്തന്‍, കുമ്പളം, ചീര , വെണ്ട, വഴുതന, പാലക്, തക്കാളി, ചതുരപ്പയര്‍, സോയാബീന്‍, കുക്കുംബര്‍, കുറ്റിബീന്‍സ്, ചേന, ചേമ്പ് എല്ലാം സ്വന്തം പറമ്പില്‍ വിളയുന്നു.
ആട്ടിന്‍ കാഷ്ടം ആണ് എല്ലാ വിളകള്‍ക്കും അടിവളമായി കൊടുക്കുന്നത്. ജാതിമരങ്ങളുടെ കരിയില കുഴിയില്‍ നിറച്ചു കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കുന്നു. കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച വെള്ളവും ഫിഷ് അമിനോ ആസിഡുമാണു മറ്റു വളപ്രയോഗങ്ങള്‍.
എത്ര കൊടുംവേനലിലും വറ്റാത്ത ഒരു കിണര്‍ ആണ് കൃഷികള്‍ക്കുള്ള ജലസ്രോതസ്സ്. അതില്‍ നിന്നു 3 വു മോട്ടോര്‍ ഉപയോഗിച്ചാണ് ജലസേചനം . പറമ്പിന്റെ എല്ലാ ഭാഗത്തേക്കും പൈപ്പ് ഇട്ടിരിക്കുന്നതിനാല്‍ നനയ്ക്കാനും പ്രയാസമില്ല.
പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം ഓരോ ചെടികളുടെയും അടുത്തെത്താന്‍ മറക്കാറില്ല. എല്ലാ ചെടികളും നിരീക്ഷിക്കും. രാവിലെയുള്ള കൃഷിപ്പണികള്‍ കഴിഞ്ഞു 11 മണിയോടെ ഫെയിസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മയായ കൃഷി ഗ്രൂപ്പിലും സ്വന്തം ഗ്രൂപ്പായ ചില്ലി ലവേഴ്‌സിലും എത്തി കൃഷികളെ പരിചയപ്പെടലും കൃഷി ചെയ്യുന്നവരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഒക്കെയായി കുറെ നേരം. നാലു മണിയോടു കൂടി വീണ്ടും പറമ്പിലേക്ക്. ഏഴു മണി വരെ വീണ്ടും കൃഷിയിടത്തില്‍. പിന്നെ കുളി കഴിഞ്ഞു പ്രാര്‍ത്ഥന കഴിഞ്ഞ് ഉറങ്ങും മുന്‍പ് കുറെ നേരം കൂടി ഫെയിസ്ബുക്കില്‍. അതാണ് ജോജോയുടെ ദിനചര്യ.
പുറത്തേക്കുള്ള യാത്രകള്‍ കുറവാണ്. കൃഷിയിലും വീട്ടുകാര്യങ്ങളിലുമെല്ലാം തുണയായി ഭാര്യ ഷൈബിയുണ്ട്. വീടിനു പുറത്തു പോയി ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭാര്യ ചെയ്യുന്നു. ചിറമേല്‍ കുടുംബത്തിന്റെ ജനിതകത്തില്‍ കൃഷിയോടുള്ള സ്‌നേഹം എഴുതിവെച്ചിരിക്കുന്നതുകൊണ്ടാകാം ഏക മകള്‍ മോണിക്കയും അച്ഛനെപ്പോലെ കൃഷിയില്‍ തല്‍പരയാണ്.
കൃഷിപ്പണി ചെയ്യുന്നതുകൊണ്ടു ആവശ്യത്തിനു വ്യായാമം കിട്ടുന്നുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം. കൊളസ്ടറോളും രക്തസമ്മര്‍ദവും കൂടിയതു മൂലം ഒരിക്കല്‍ തളര്‍ന്നു പോകാനിടയായ ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ ഇപ്പോള്‍ ഈ നല്ല ജീവിത രീതി തന്നെയാണ് മരുന്ന്.
പഠനം കഴിഞ്ഞു ജോലിയൊന്നും കിട്ടാതെ വീട്ടില്‍ നിന്ന കാലത്താണ് 30 സെന്റ് സ്ഥലം നല്‍കി വേണ്ട കൃഷി ചെയ്യാന്‍ പിതാവ് ഉപദേശിച്ചത്. ആ സ്ഥലത്ത് സ്ഥിരവരുമാനം നല്‍കുന്ന ജാതിക്കൃഷി ചെയ്യാന്‍ തോന്നിയതാണ് ഇന്ന് ജോജോയെ താങ്ങി നിര്‍ത്തുന്നത്. ജാതിത്തൈകള്‍ നട്ടുപിടിപ്പിച്ചു അവ സ്വയം ബഡ് ചെയ്യുകയായിരുന്നു.
വിദേശ ഇനം മുളകുകള്‍ നമ്മുടെ നാട്ടിലും നന്നായി വളരുന്നുവെന്നാണ് ജോജോയുടെ അനുഭവം. പ്രത്യേക പരിചരണമൊന്നും വേണ്ട. അല്‍പം ശ്രദ്ധയോടെ നോക്കിയാല്‍ എല്ലാ ഇനവും കേരളത്തിലും ഉല്‍പാദിപ്പിക്കാനാകുമെന്നു ജോജോയുടെ ഉറപ്പ്.
വളരെ കുറഞ്ഞ ചെലവിലും ആയാസരഹിതമായും ചെയ്യാവുന്നതാണ് മുളക് കൃഷി. മെയ് മുതല്‍ ഡിസംബര്‍ വരെയാണ് വിളവെടുപ്പ്. ചൂടുകൂടുന്ന സമയത്ത് ഇല കുരുടിക്കുന്ന രോഗം കണ്ടുവരാറുണ്ട്. പുളിപ്പിച്ച കഞ്ഞിവെള്ളം തളിച്ച് കൊടുക്കുകയാണെങ്കില്‍ ഇതിനെ പ്രതിരോധിക്കാം. വേനല്‍ക്കാലത്ത് മീലി ബഗ്‌സ് എന്ന വെളുത്ത പ്രാണികള്‍ ഇലയുടെ അടിയില്‍ വന്നിരുന്നു മുട്ടയിടുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യുന്നതായും കാണുന്നു. അതിനു പുകയില കഷായം ഫലവത്താണ്.
ഇപ്പോള്‍ ആഴ്ചയില്‍ 5-10 കിലോ വരെ മുളക് വില്‍ക്കാന്‍ കഴിയുന്നു. സമീപത്തുള്ള ചന്തകളിലാണ് വില്‍പന. വിപണി വില ലഭിക്കുന്നുമുണ്ട്. ഈ മെയ് മാസത്തോടെ വിത്തുകളുടെ ഓണ്‍ലൈന്‍ വില്‍പനയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ജോജോ. മുളക് തൈകളുടെ വില്‍പന ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുAbout pratichaya