banner

പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ

Punarnava

പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ by Pradeep K T

ഈ പേര്‌ തന്നെ വളരെ മോഹിപ്പിക്കുന്നത്‌, പിന്നെ യാതൊരു ശൂശ്രൂഷയും കൂടാതെ കാട്ടു ചെടിയായ് വളരാന്‍ കഴിവുള്ള ഒന്ന്.ചില തഴുതാമ വിശേഷങ്ങള്‍കേട്ടാല്‍ പിന്നെ നമ്മള്‍ ഇതിനെ ഒരിക്കലും അനാഥമായി വളരാന്‍ വിടില്ല. ഇതിനെ ഞാന്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. അടുക്കള ചീരയായി ഉപയോഗിക്കാം എന്നു കരുതിയാലും ഒരു നഷ്ടവും വരില്ല. എന്റെ പുതു കൃഷിക്കായി മുറിച്ചുവച്ച തഴുതാമ തണ്ടുകള്‍.

ഇതിന്റെ ചില ഔഷധ ഗുണങ്ങള്‍, തീര്‍ച്ചയായും നിങ്ളെയും എന്നേപ്പോലെ തഴുതാമ ആരാധകന്‍ ആക്കാതിരിക്കില്ല എന്ന് ആരെങ്കിലും പറയാതിരിക്കുമോ എന്ന് നോക്കാം.

1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ല അനാവശ്യദ്രാവകങളുടെ നിര്‍മാര്‍ജനത്തിനും.
2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്‍ദീകരിപ്പിക്കാനുമ് ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും.
3. പ്രതിരോധശക്തി വര്‍ദ്നക്ക്.
4. ടെന്‍ഷന്‍ കുറക്കാന്‍.
5. ഹൃദയ രോഗ നിവാരണത്തിന്,
6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും.
7. സ്ത്രീ രോഗങ്കങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്കള്‍ക്ക്‌.
8. വയറ്റിലളക്കം മുതലായവക്ക്‌.
9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍
11. ലിവര്‍ സംബന്ധിയായ സിരോസീസിനും ജോണ്ടിസിനും മറ്റും.
12. വയറ്റില്‍ പുണ്ണുശമനത്തിന്.
13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
14. നല്ല ശോധനക്ക്.
15 ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
20. വിളര്‍ചചക്ക് എതിരായി.

Journal Article : 

http://www.phytojournal.com/vol1Issue1/Issue_may_2012/5.pdf

 



About pratichaya