banner

നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ് സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ….

 

Tree

നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ്  സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നമ്മുടെ ഭക്ഷണത്തിനും ഇലകള്‍ എടുക്കുന്നതിനും പഴയ ആള്‍ക്കാര്‍ സമയം നോക്കാന്‍ നിര്‍ബ്ബന്ദ്ധിക്കാറുണ്ടായിരുന്നു.

നമ്മുടെ ആചാരങ്ങളില്‍ മരം മുറിക്കും മുന്‍പേ അവയുടെ അനുവാദം ചോദിക്കണമെന്ന് പറയുന്നതും വിഡ്ഡിത്തമാണെന്ന് എനിക്ക് പണ്ടു തോന്നിയിരുന്നു. രാത്രിയിലും ,വൈകീട്ടും വിഷമയമാകും എന്ന് പറഞ്ഞ അമ്മൂമ്മമാരെ എത്ര കളിയാക്കിയിരുന്നു. മറ്റുള്ള്ചെടികളുടെ മരണം അടുത്തുള്ളവക്കു അറിയും എന്നും ഇതെല്ലാം ശുദ്ധ വങ്കത്തം എന്ന് പറയുന്നവര്‍ ഇന്നും ഉണ്ട്,ആ നാളുകള്‍ ഇനിയും കഴിഞ്ഞ് പോയിട്ടില്ല. വളര്‍ത്തുന്നവരേയും നശിപ്പിക്കുന്നവരേയും തിരിച്ചറിയാനും അവര്‍ എത്ര ദൂരെയാണെങ്കിലും അവര്‍ക്കുണ്ടാകുന്ന പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ അവക്ക്റിയാം എന്നും ഇപ്പോള്‍ ലാബുകളില്‍ തെളിയിക്കപ്പെട്ടിട്ടിണ്ട്.

വരാനിരിക്കുന്ന കാലാവസ്ഥയെ മനസ്സിലാക്കാന്‍ സഹായിക്കുന്നത് ഇത്തരം ദൂര കാഴ്ച്ചകളാണ്‌ത്രെ. ഇന്ന് നമ്മുടെ പൈസയെല്ലാം കൊണ്ട് കൂട്ടിയിട്ടിരിക്കുന്ന സ്വീഡനില്‍ പ്ലാന്റ് റൈറ്റ് ബില്‍ വരുന്നു. സസ്യങ്ങളെ മാനിക്കണം എന്നുല്‍ബോധിപ്പിക്കാന്‍. ഒരു സി ഐ എ ചോദ്യം ചെയ്യല്‍ വിദഗ്ദ്ധന്‍ പോളീഗ്രാഫ് ടെസ്റ്റുകള്‍ക്കുള്ള സെന്‍സര്‍ പ്രോബുകള്‍ ചെടിയില്‍ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം ഞെട്ടിപ്പിക്കുന്ന പല അറിവുകളും പ്രദാനം ചെയ്തു. ചെടികള്‍ക്ക് ശബ്ദം മാത്രമല്ല തിരിച്ചറിയുക നമ്മുടെ മനസ്സിലെ വിചാരങ്ങളും തിരിച്ചറിയാമത്രെ. പാട്ട് കേള്‍ക്കുന്ന ചെടികള്‍, ശാസ്ത്രീയ സംഗീതം ഇഷ്ടപെടുകയും നല്ല ആരോഗ്യകരമായ വളര്‍ച്ച നേടുകയും ചെയ്യുമെന്ന് നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ് നേരത്തേ തെളിയിച്ചിരുന്നതാണല്ലോ.

അപ്പോള്‍ പാട്ടു കേള്‍ക്കുന്ന ചെടി എത്തരത്തില്‍ ആണ്‌ പ്രതികരിക്കുന്നത് എന്ന് നോക്കി, ആ ഗ്രാഫ് താള നിബദ്ധം തന്നെയായി പോകുന്നതു കണ്ട പോലീസ് അതിന്റെ ഇലകളെ തീ കൊടുത്ത് എന്താകും എന്ന് കാണണമല്ലോ എന്ന് ചിന്തിച്ചു, അത് വന്‍ കണ്ടുപിടുത്തമായി മാറി, ചെടികള്‍ക്കത് തീ കൊടുത്തു നടത്തിയപ്പോലെ തന്നെ പ്രതികരിക്കാനിടയാക്കി. ഇതിനെ പിന്‍ പറ്റി ആസ്ട്രേലിയയില്‍ ഒരാള്‍ പുല്‍ചാടികളുടെ റെക്കാര്‍ഡഡ് ശബ്ദം ചെടികളെ കേള്‍പ്പിച്ചു. പുല്‍ച്ചാടികള്‍ മഴക്ക് മുന്‍പ് നടത്തുന്ന പാട്ട് ആയിരിക്കാം കേള്‍പ്പിച്ചത്. ചെടികള്‍ അവയുടെ ഇലകള്‍ക്കടിയിലുള്ള സ്റ്റൊമാറ്റകള്‍ തുറന്ന് മഴയെ ഉള്‍കൊള്ളാന്‍ തയ്യറെടുക്കുന്നു എന്ന് കണ്ടുപിടിച്ചു.

അതിന്റെ നേട്ടം മൂലം മരുന്ന് ചേര്‍ത്ത മിസ്റ്റ് സ്പ്രേ കൊടുത്ത് മഴയാണ്‌ ശരിക്കും മഴ തന്നെയാ അവക്ക് കിട്ടുന്നത് എന്ന പ്രതീതി ജനിപ്പിച്ച് ചെടികളുടെ മാക്സിമം പോട്ടെന്‍ഷ്യല്‍ എടുക്കുവാനുള്ള പുത്തന്‍ സാങ്കേതിക വിദ്യ ലഭിച്ചു. മഴയില്‍ വളരുന്ന പോലേ നമ്മള്‍ എന്തു വെള്ളമടിച്ചാലും അവര്‍ വളരുകയില്ല എന്നെല്ലാവര്‍ക്കുമറിയാം. അക്വേഷ്യ ചെടികള്‍ അവയെ തിന്നാന്‍ വരുന്ന മ്രുഗങളെ ആട്ടിയകറ്റാന്‍ ടാനിന്‍ എന്ന പദാര്‍ദഥം ഉല്പാദിപ്പിക്കുമത്രെ. അക്രമികളെ, തിരിച്ചറിയാന്‍ അവക്ക് പ്രത്യേക കഴിവുണ്ട് എന്നും കണ്ടു പിടിക്കപെട്ടിട്ടുണ്ട്.

ഒരു മരം അടുത്തമരത്തോട് അക്കാര്യം അറിയിക്കുക കൂടി ചെയ്യും. ഒരേ തരത്തിലുള്ള ചെടികളോ മരങ്ങളോ കൂട്ടുകാര്‍ക്ക് വളരാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കും, വേരോടാന്‍ ഇടം, വെളിച്ചം കിട്ടാന്‍ സഹായിക്കും തരത്തില്‍ ഇല വിന്യാസം മുതലായവ. വേറേ സ്പീഷീസിനോട് തിരിച്ച് മനുഷ്യരേപ്പോലേ തന്നെ പെരുമാറുമത്രെ. മനസ്സ് വായിക്കുന്ന അവര്‍ തമിഴ് നാട്ടില്‍ വില്പനക്കായി വളര്‍ത്തുന്ന സമയം അക്കാര്യം മനസ്സിലാക്കും എന്നും ഇനി പറയുന്ന കാര്യത്തില്‍ നിന്നും തിരിച്ചറിയാം. നമ്മുടെ സ്വന്തം അടുക്കള തോട്ടത്തില്‍ നമ്മളാല്‍ വളര്‍ത്തപ്പെടുന്ന വിഭവങ്ങള്‍ക്ക് എന്തു കൊണ്ട് നല്ല രുചി തോന്നുന്നു എന്ന് ഇപ്പോള്‍ മനസ്സിലായോ?

Pradeep

പ്രദീപ് കെ ടി.About pratichaya