banner

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം
ഡയസ്‌ ഇടിക്കുള (തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി)

സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിെനതിരെ ജീവിതാന്ത്യം വരെ പോരാടിയ തിരുവിതാംകൂറിന്റെ ഗര്‍ജിക്കുന്ന സിംഹം വേലുത്തമ്പിദളവ 1809 ജനുവരി 11നു (െകാല്ലവര്‍ഷം 984 മകരം ഒന്ന്‌) നടത്തിയ ചരി്ത്രപസിദ്ധമായ കുണ്ടറ വിളംബരത്തിന്‌ 205 വര്‍ഷം തികഞ്ഞു. പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയ പോരാട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആേലഖനം ചെയ്യെപ്പട്ട നാമേധയമാണു “വലുത്തമ്പി ദളവ‘. ജന്മനാടിന്റെ മോചനത്തിന്‌ അക്ഷീണം പോരാടിയ ധീരേദശാഭിമാനികളുെട ചരിത്രം  തലമുറകളിേലക്കു പകേരണ്ടത്‌ അനിവാര്യമാണ്‌. രാജ്യസ്‌നേഹമുള്ള തലമുറയെ വാര്‍െത്തടുക്കാന്‍ ദേശാഭിമാനികെളക്കുറിച്ചുള്ള സ്‌മരണ ഫല്രപദമാണ്‌.

തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലിനു സമീപം കല്‍ക്കുളം ഗ്രാമത്തില്‍ തലക്കുളത്തു വലിയവീട്ടില്‍ വലിയമാപ്പിള തങ്കച്ചിയുെടയും മണക്കര കുഞ്ചുമായിപ്പിള്ളയുെടയും മകനായി 1765 മെയ്‌ ആറിനു വേലുത്തമ്പി ജനിച്ചു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നു “െചമ്പകരാമന്‍പട്ടം’ ലഭിച്ച കുടുംബമാണിത്‌. ഇരണിയല്‍ നാട്ടുകൂട്ടത്തിന്റെ അധീശത്വം വഹിച്ചിരുന്ന പ്രഭുക്കന്മാരില്‍ പ്രധാനിയായിരുന്നു തലക്കുളത്തെ മൂത്ത കുറുപ്പ്‌. വേളിമലയിലെ സുബ്രഹ്മണ്യസ്വാമിയെ സ്‌മരിച്ചു ഭക്തരായ മാതാപിതാക്കള്‍ മകനു വേലായുധെനന്നു പേരിട്ടു. പില്‌ക്കാലത്തു വേണാടിെന്റ ഭരണസാരഥ്യം വഹിച്ച വേലുത്തമ്പി, വേലായുധ സ്വാമിയെ തൊഴാന്‍ അനന്തപുരിയില്‍ ഗാന്ധാരിയമ്മന്‍ കോവിലിനു സമീപം സ്ഥാപിച്ച ശ്രീബാലമുരുകേക്ഷത്രം വേലുത്തമ്പി സ്‌മരണയില്‍ ഇന്നും പ്രശാഭിക്കുന്നു.

നന്നേ ചെറുപ്രായത്തില്‍ തുടങ്ങിയ പഠനം, മലയാളം, സംസ്‌കൃതം, ഗണിതം, ജ്യോതിഷം, വൈദ്യം, മന്ത്രം  എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ സാഹചര്യെമാരുക്കി. തുടര്‍ന്നു പേര്‍ഷ്യന്‍, അറബി, ഹിന്ദുസ്ഥാനി ഭാഷകളും സ്വായത്തമാക്കി. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേലുത്തമ്പി 18 ാം വയസ്സില്‍ അങ്കക്കളരിയുടെ നായകനും നാട്ടുക്കൂട്ടത്തിെന്റ നേതാവുമായി.



About pratichaya