banner

പോരാട്ട ചരിത്രമുറങ്ങുന്ന വൈക്കത്തപ്പന്റെ മണ്ണിലെ ആവേശം കരുത്താകുന്നു…

E.110

ക്ഷേത്ര നഗരി. പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ്. കഥകളുടെ സുല്‍ത്താന്റെ മണ്ണ്. കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയുമായാണ് വൈക്കത്തിന്റെ മണ്ണില്‍ പ്രിയപ്പെട്ടവരെ നേരില്‍ കാണാനായി എത്തിയത്. ഓരോ പ്രവര്‍ത്തകരെയും നേതാക്കളെയും പേരു വിളിച്ചു പരിചയം പുതുക്കിയായിരുന്നു മണ്ഡലത്തിലെ ഓരോ സ്ഥലത്തും പ്രചാരണം കടന്നു പോയത്. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് തന്നെ സ്വീകരിക്കാനായി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു തരുമ്പോള്‍ കരുത്തോടെ മുന്നേറാന്‍ കഴിയുന്നു.

വൈകിട്ട് മൂന്നരയോടെ ഉദയനാപുരം പഞ്ചായത്തിലെ വടയാര്‍ പടിഞ്ഞാറേക്കര പാലത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. ഉദയനാപുരത്തെ 13 പോയിന്റുകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വെടിക്കെട്ടും ചെണ്ടമേളവും കലാപരിപാടികളും ആഘോഷമൊരുക്കിയ വേദിയിലായിരുന്നു സ്വീകരിച്ചത്. എല്ലാവേദിയിലും രണ്ടില ചിഹ്നം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ച യുവാക്കളും, രണ്ടില ചിഹ്നം പതിച്ച ബലൂണുകളും, പ്ലാക്കാര്‍ഡുകളുമേന്തിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍. വൈക്കത്തിന്റെ മനസ് വികസനത്തിന് ഒപ്പമാണെന്നും വികസന തുടര്‍ച്ചയ്ക്ക് ഒപ്പമാണെന്നതും മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തു നല്‍കുകയാണ്.

മറവന്‍തുരുത്ത് പഞ്ചായത്തിലെ 11 കേന്ദങ്ങളിലായിരുന്നു പ്രചാരണത്തിനു സ്വീകരണം. ഇവിടെ കാത്തു നിന്നവര്‍ മാലയിട്ടും, ഷാള്‍ അണിയിച്ചും സ്വീകരിച്ചപ്പോള്‍ ആവേശം അണപൊട്ടി ഒഴുകുകയായിരുന്നു. പലയിടത്തും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ പാലാംകടവിലായിരുന്നു ഇന്നത്തെ പ്രചാരണ സമാപനം



About pratichaya