banner

കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളുടെ ഭാവിയ്ക്ക് വേണ്ടി: ജോസ് കെ മാണി

E.111

ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാമത് കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ ഓര്‍ത്തത് വൈക്കത്തെ കുട്ടികളെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കോട്ടയം ലോകസഭാ മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ താല്‍ക്കാലിക ക്യാംപസ് വെള്ളൂര്‍ എച്ച്.എന്‍.എല്ലിലായിരിക്കും പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം എത്രയും അടുത്തു ലഭിക്കുന്ന സൗകര്യമാണ് ഒരുങ്ങുന്നത്. കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ തന്നെ വൈക്കം, കടുത്തുരുത്തി മേഖലയിലെ ഓരോ വിദ്യാര്‍ഥികളെ കുറിച്ചാണ് ഓര്‍മിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ ഈ പ്രദേശത്തെ ഏറെ മുന്നില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പ്രദേശത്തെ 25 സ്‌കൂളുകള്‍ക്കു ഫണ്ട് അനുവദിച്ചിട്ടുണ്ട്. വൈക്കം മേഖല അനുഭവിക്കുന്ന മറ്റൊരു ബുദ്ധിമുട്ട് കുടിവെള്ള പ്രശ്‌നത്തിലായിരുന്നു. ഇതിനായി വൈക്കത്തെ ഏഴു പഞ്ചായത്തുകള്‍ക്കായി 35 കോടി രൂപയില്‍ അധികമാണ് ചിലവഴിച്ചിരിക്കുന്നത്. ഈ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേയ്ക്കു എത്തി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിയില്‍ വൈക്കം ഗവ. ആശുപത്രിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്.

വൈക്കം മണ്ഡലത്തിലെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതു വഴി സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. വൈക്കത്ത് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറും, മുളന്തുരുത്തി പിറവം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ആരംഭിക്കാന്‍ സാധിച്ചതും എം.പി എന്ന നിലയില്‍ അഭിമാനം നല്‍കുന്നതാണ്. വൈക്കത്തെ മത്സ്യമാര്‍ക്കറ്റ് ആധുനിക വല്‍കരിക്കുന്നതിനു 1.96 കോടി രൂപയാണ് അനുവദിച്ചത്.



About pratichaya