banner

ജോസ് കെ മാണിയുടെ വികസന നേട്ടങ്ങള്‍ കോട്ടയത്തെ പുരോഗതിയിലേക്ക് നയിച്ചു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

E.117

കടുത്തുരുത്തി: എം.പിയെന്ന നിലയില്‍ ജോസ് കെ.മാണി കോട്ടയത്ത് എത്തിച്ചിട്ടുള്ള വികസന നേട്ടങ്ങള്‍ നാടിനെ പുരോഗതിയിലേയ്ക്ക് നയിച്ചെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള തിരഞ്ഞെടുപ്പായിരിക്കും ഈ ലോകസഭാ തിരഞ്ഞെടുപ്പെന്നും പറഞ്ഞു. കടുത്തുരുത്തിയില്‍ നടന്ന യു.ഡി.എഫ് പ്രചാരണ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എം.പിയെന്ന നിലയില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര പദ്ധതികള്‍ റോഡ് വികസനത്തിനും വിദ്യഭ്യാസരംഗത്ത് സയന്‍സ് സിറ്റി, ഐ.ഐ.റ്റി., കേറ്ററിംഗ് കോളേജ്, ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളും മെല്ലാം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് നേടിയെടുത്ത ജോസ് കെ.മാണിയെ വിജയിപ്പിക്കണമെന്ന് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് ടോമി കല്ലാനി, വി.എം.പോള്‍, സഖറിയാസ് കുതിരവേലി, ജാന്‍സ് കുന്നപ്പള്ളി, റ്റി.ജോസഫ്, എം.എസ്.ജോസ്, തോമസ് കണ്ണന്തറ, കെ.റ്റി.സിറിയക്, ജോസ് വഞ്ചിപ്പുര, ഒ.കെ.ശിവരാമന്‍, ബേബി മണ്ണഞ്ചേരി, അഡ്വ.റ്റോമി ഓമല്ലൂക്കാരന്‍, എന്‍.കെ.സാബുജി തുടങ്ങിയവര്‍ സംസാരിച്ചു.



About pratichaya