banner

കോട്ടയം മണ്ഡലത്തെ വികസനത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിക്കാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ട്…ജോസ് കെ.മാണി

E.118

ലോക്‌സഭാ മണ്ഡലത്തെ വികസന കാര്യത്തില്‍ ഒന്നാമതെത്തിക്കാന്‍ എനിയ്ക്ക് സാധിച്ചത് മണ്ഡലത്തിലെ ജനങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്‍തുണ കൊണ്ടാണ്. മണ്ഡലത്തിലെ ചെറുതും വലുതുമായ നിരവധി റോഡുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഫണ്ട് അനുവദിച്ചതും, റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്തു നവീകരിച്ചതും. ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍ മികച്ച ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

മണ്ഡലത്തിലെ ഓരോ ഗ്രാമപ്രദേശത്തും ഈ റോഡുകളുണ്ട്. ഇത് ഓരോ ഗ്രാമത്തിന്റെയും മുഖഛായ തന്നെ മാറ്റി മറിക്കുന്നവയാണ്. ദേശീയ പാത അടക്കമുള്ള റോഡുകളുടെ വികസനവും, ജംഗ്ഷനുകളുടെ നവീകരണവും കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികള്‍ മണ്ഡലത്തില്‍ ആരംഭിക്കാന്‍ സാധിച്ചെങ്കില്‍ ഇതിനു നന്ദി പറയേണ്ടത് ഈ നാട്ടിലെ നിങ്ങള്‍, ജനങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്‍തുണയ്ക്കാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 1200 കോടി രൂപയിലേറെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ എത്തിച്ചത്. ഇത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായിരുന്നു. മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കു തുടക്കമിടാനും ഇതേ കാലയളവില്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ വികസന തുടര്‍ച്ചയ്ക്കു വേണ്ടിയാണ് ഇത്തവണ വോട്ട് തേടുന്നത്.

മൂന്നാം യു.പി.എ സര്‍ക്കാരിനായി രണ്ടില ചിഹ്നത്തില്‍ വീണ്ടും വോട്ടു തേടിയെത്തുമ്പോള്‍ ഓരോരുത്തരുടെയും അനുഗ്രഹവും പിന്‍തുണയുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ എത്തിയ വികസനമെന്ന വെളിച്ചം കൂടുതല്‍ പ്രകാശത്തോടെ ആളിക്കത്തുന്നതിനു നിങ്ങളുടെ ഓരോരുത്തരുടെയും പിന്‍തുണ എനിയ്ക്ക് വേണമെന്നും അഭ്യര്‍ഥിയ്ക്കുന്നു.



About pratichaya