banner

വികസന വഴികളില്‍ അതിരുകളില്ലാത്ത ആവേശവുമായി വെള്ളൂരും ചെമ്പും…

E.136
നമ്മള്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹം തിരിച്ചു കിട്ടുമെന്നത് വെള്ളൂരിലെയും ചെമ്പിലെയും പ്രിയപ്പെട്ട ജനങ്ങള്‍ തെളിയിച്ചു. വെള്ളൂര്‍ പഞ്ചായത്തിലെ തലയത്തുംകുന്നില്‍ നിന്നായിരുന്നു ഇന്നത്തെ പര്യടനം തുടങ്ങിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീമതി. ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വികസനം മുരടിച്ചു കിടന്ന ഈ വൈക്കത്തിന്റെ മണ്ണിലേയ്ക്ക് വികസനം കൊണ്ടു വരാനായതിന്റെ സ്‌നേഹമാണ് തിരിച്ചു ലഭിച്ചത്. നടപ്പാക്കിയ വികസനത്തിന് അിനന്ദനത്തിന്റെ വരവേല്‍പ്പ് നല്‍കിയതിനൊപ്പം ഇനിയും നടപ്പാക്കേണ്ട വികസന പട്ടിക നിരത്തി നിര്‍ദേശം നല്‍കാനും മറന്നില്ല.

വെള്ളൂര്‍ പഞ്ചായത്തിലെ എസ്.എന്‍.ഡി.പി, താളലയ ജംഗ്ഷന്‍, പെരുംതട്ട്, റെയില്‍വേ സ്റ്റേഷന്‍, മൂഴിക്കോട്, ചന്ദ്രാമല, മഠത്തേടം, പമ്പ്ഹൗസ്, വെള്ളൂര്‍ ജംഗ്ഷന്‍, പള്ളിപ്പടി, ഗുരുമന്ദിരം, വടകര, തട്ടാവേലി, തൈക്കാട്, ഹെല്‍ത്ത് സെന്റര്‍, പയ്യപ്പള്ളി, പുലിമുഖം, വരിക്കാംകുന്ന്, നീര്‍പ്പാറ എന്നീ പ്രദേശങ്ങളിലായിരുന്നു പര്യടനം. ഇവിടങ്ങളിലെല്ലാം നിന്ന് ലഭിച്ചത് ഊഷ്മളതയുടെ വരവേല്‍പ്പായിരുന്നു. ചെമ്പ് പഞ്ചായത്ത് ജംഗ്ഷനില്‍ ലഭിച്ചതും വന്‍ വരവേല്‍പ്പ് തന്നെയായിരുന്നു. തുരുത്തുമ്മ എസ്.എന്‍.ഡി.പി, പാറപ്പുറം, ശങ്കര നാരായണക്ഷേത്രം, ചെമ്പ് അങ്ങാടി, മുറിഞ്ഞപുഴ, തുരുത്തുകടവ് എന്നിവിടങ്ങളിലും അതിരുകളില്ലാത്ത ആവേശത്തോടെയാണ് വരവേറ്റത്. എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി…



About pratichaya