banner

ചൂടിനു കുളിരേകി അനുഗ്രഹീതമായി മഴയെത്തി ; പ്രചാരണത്തിന് പരിസമാപ്തി…

E.137

ചൂടിനു കുളിര്‍ തെന്നലായി ഐശ്വര്യത്തിന്റെ മഴക്കാറ് പെയ്തിറങ്ങിയപ്പോള്‍ മണ്ഡല പര്യടനത്തിന് പരിസമാപ്തി. കുമാരനല്ലൂരില്‍ നിന്നും രാവിലെ തുടങ്ങിയ പര്യടനവുമായി അക്ഷര നഗരിയിലും പരിസര പ്രദേശങ്ങളിലൂടെയും സഹപ്രവര്‍ത്തകരുമായി പ്രിയപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ ഒരു ദിനം മുഴുവന്‍ ആദരണീയനായ മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇതു പ്രവര്‍ത്തകരിലും പ്രിയപ്പെട്ട നാട്ടുകാരിലും ആവശം നൂറിരട്ടിയാക്കി. പ്രചാരണ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മന്ത്രി ശ്രീ. കെ എം മാണി തന്നെ നേരിട്ടെത്തിയത്. ഇതാവട്ടെ ആവേശത്തിനു ഇരട്ടിമധുരം സമ്മാനിച്ചു.

രാവിലെ എട്ടു മണിയോടെ കുമാരനല്ലൂര്‍ വല്യാലിന്‍ ചുവട്ടില്‍ നിന്നായിരുന്നു കോട്ടയം മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്. കോട്ടയം ഈസ്റ്റ് വെസ്റ്റ് പ്രദേശങ്ങളിലും കുമാരനല്ലൂരിലുമായിരുന്നു പ്രചാരണം നടന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച്, അനുഗ്രഹം വാങ്ങി കാണിക്ക അര്‍പ്പിച്ചായിരുന്നു അവസാന ദിവസത്തെ പര്യടനത്തിനു തുടക്കമിട്ടത്. കോട്ടയത്തിന്റെ വികസന നായകരെന്ന നിലയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കൂറ്റന്‍ മാലയിട്ടായിരുന്നു വരവേല്‍പ്പ്. തുടര്‍ന്ന് പ്രചാരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ യു.ഡി.എഫ് സര്‍ക്കാരിനും യു.ഡി.എഫിന്റെ എംപിയ്ക്കും മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

കുമാരനല്ലൂര്‍ കിഴക്കേ നടയില്‍ നിന്നും ആരംഭിച്ച പര്യടനം കുമാരനല്ലൂര്‍ ജംഗ്ഷന്‍, വല്യാലിന്‍ ചുവട്, വാരിശേരി, പുല്ലരിക്കുന്ന് കോളനി, ചുങ്കം, നാഗമ്പടം, പുത്തേട്ട്, മാമ്മൂട്, എന്നിവിടങ്ങളിലൂടെ സംക്രാന്തിയിലെത്തി. അപ്പോഴാണ് മന്ത്രി കെ എം മാണിയുടെ വാഹനം ഇതുവഴി കടന്നു പോയത്. ജനക്കൂട്ടത്തിന്റെ ആവേശം മന്ത്രി ശ്രീ. കെ.എം മാണിയും ഇവിടെ ഇറങ്ങി. പതിനഞ്ചു മിനിറ്റോളം സ്ഥലത്തു ചിലവഴിച്ച അദ്ദേഹം വോട്ടര്‍മാരെയും പ്രദേശത്തു തടിച്ചു കൂടിയ നാട്ടുകാരെയും അഭിവാദ്യം ചെയ്യാനും മറന്നില്ല.

തുറന്ന് മെഡിക്കല്‍ കോളജ്, കണ്ണാതറ വഴി കോട്ടയം ഈസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലേയ്ക്കു പ്രചാരണം കടന്നു. റെയില്‍വേ സ്റ്റേഷന്‍ മുള്ളന്‍കുഴി, വിജയപുരം കോളനി, അംബേദ്ക്കര്‍ കോളനി, മനോരമ തോപ്പ്, തടത്തില്‍പ്പറമ്പ്, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പരിധിയിലേയ്ക്കു കടന്ന പ്രചാരണ വാഹനത്തെ വെടിക്കെട്ടിന്റെയും ചെണ്ടമേളത്തിന്റെയും ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രചാരണത്തിന്റ ഭാഗമായി കോടിമത പള്ളിപ്പുറത്തുകാവ്, തിരുനക്കര, കാരാപ്പുഴ, അമ്പലക്കടവ്, കല്ലുപുരയ്ക്കല്‍, വേളൂര്‍ എസ്.എന്‍.ഡി.പി, അറവുപുഴ, മാണിക്കുന്നം, മാന്താര്‍, തളിയില്‍ക്കോട്ട, ചുങ്കം എന്നിവിടങ്ങളില്‍ ആവേശോജ്വലമായിച്ചത്. നാഗമ്പടം കുരിശിനു ആവേശ വരവേല്‍പ്പുമായി എത്തിയ വോട്ടര്‍മാരെ സാക്ഷി നിര്‍ത്തി ലോക്‌സഭാ മണ്ഡലത്തിലെ പര്യടനത്തിനു സമാപനമായി. ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കളും, മാലയും ബൊക്കെയുമായി കാത്തു നിന്ന വോട്ടര്‍മാരും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിനത്തെ ആവേശത്തില്‍ മുക്കി. നാഗമ്പടത്തു ചേര്‍ന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
ഫിലിപ്പ് ജോസഫ്, തോമസ് ചാഴികാടന്‍, കുഞ്ഞുമോന്‍ കെ.മേത്തര്‍, മോഹന്‍ കെ.നായര്‍, തമ്പാന്‍ തോമസ്, രാജു ആലപ്പാട്ട്, ഷാജന്‍ കട്ടച്ചിറ, അഡ്വ.പ്രിന്‍സ് ലൂക്കോസ്, സാബു മാത്യു, എം.പി സന്തോഷ്‌കുമാര്‍, സ്‌കറിയ ജോസ്, ബൈജു സി.ജോര്‍ജ്, ആലീസ് തോമസ്, നന്തിയോട് ബഷീര്‍, എന്‍.എസ് ഹരിഛന്ദ്രന്‍, വി.വി പ്രഭ, എസ്.രാജീവ്, ലത്തീഫ്, പി.പി ചാണ്ടി, അസീസ് കുമാരനല്ലൂര്‍, മായക്കുട്ടി ജോണ്‍, വി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.About pratichaya