banner

വോട്ടു ചെയ്യാന്‍ സകുടുംബം

E.145

വോട്ടു ചെയ്യാന്‍  സകുടുംബം. സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌ ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ്‌ രേഖപ്പെടുത്തുന്നത്‌. പോളിംഗ്‌ മൂന്ന്‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം പേര്‍ ഇതുവരെ സംസ്ഥാനത്ത്‌ വോട്ട്‌ ചെയ്‌തു. വടക്കന്‍ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ്‌ ശക്തമായ പോളിംഗ്‌. പോളിംഗ്‌ ശതമാനം കൂടുമെന്നാണ്‌ ആദ്യത്തെ സൂചനകള്‍ വ്യക്തമാക്കുന്നത്‌. സ്ഥാനാര്‍ഥികളും വിവിധ കക്ഷിനേതാക്കളും മറ്റ്‌ പ്രമുഖരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി. മന്ത്രി കെ. എം. മാണി രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി രാവിലെ പുതുപ്പള്ളിയിലെ ജോര്‍ജ്ജിയന്‍ സ്‌കൂളില്‍ വോട്ട്‌ രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ്‌ അദ്ദേഹം വോട്ട്‌ ചെയ്‌തത്‌. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ പിണറായി അമല സ്‌കൂളില്‍ വോട്ട്‌ രേഖപ്പെടുത്തി. . ്രപതിരോധമന്ത്രി എ.െക.ആന്റണി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത്‌ വോട്ട്‌ രേഖപ്പെടുത്തി. കോണ്‍ഗ്രസ്‌ റെക്കോര്‍ഡ്‌ വിജയം നേടുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ സിപിഎമ്മിന്‌ ഒരു ഡസന്‍ സീറ്റ്‌ പോലും ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. സ്ഥാനാര്‍ഥികളായ പി.െക.്രശീമതി, കെ.വി.േതാമസ്‌, ഇ.അഹമ്മദ്‌, എം.എ.േബബി, കെ.സുധാകരന്‍, എം.െക.രാഘവന്‍, ടി.സിദ്ദിഖ്‌, പി.െക.*…*സനബ, എന്‍.െക.േപ്രമചന്ദ്രന്‍, എ.സമ്പത്ത്‌, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ.ഷാനവാസ്‌, കെ.സുരേന്ദ്രന്‍, ശശി തരൂര്‍, ഡീന്‍ കുര്യാക്കോസ്‌, ജോയിസ്‌ ജോര്‍ജ്ജ്‌, മാത്യു ടി. തോമസ്‌, പീലിപ്പോസ്‌ തോമസ്‌, സി.ബി ചന്ദ്രബാബു, പി കരുണാകരന്‍, ക്രിസ്റ്റി ഫെര്‍ണ്ണാണ്‌ടസ്‌, ഇന്നസെന്റ്‌ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട്‌ ചെയ്‌തു. പ്രമുഖ നേതാക്കളായ തോമസ്‌ ഐസക്‌, പി.െക.കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ടി.െജ.ചന്ദ്രചൂഡന്‍ എന്നിവരും വോട്ട്‌ രേഖപ്പെടുത്തി.

േപാളിംഗുമായി ബന്ധപ്പെട്ട്‌ ഇതുവരെ വലിയ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ആറ്റിങ്ങല്‍ ആലങ്കോട്‌്‌ ഒരു ബൂത്തില്‍ രാവിലെ നേരിയ സംഘര്‍ഷമുണ്‌ടായെങ്കിലും അത്‌ പോളിംഗുമായി ബന്ധപ്പെട്ട സംഘര്‍ഷമല്ലെന്ന്‌ പോലീസ്‌ പറഞ്ഞു. തിരുവനന്തപുരത്ത്‌ നേമത്തും വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തിലെ കുലശേഖരപുരത്തും വോട്ടിംഗ്‌ യന്ത്രത്തിലെ തകരാറു കാരണം പോളിംഗ്‌ വൈകി. േകരളമുള്‍പ്പടെ രാജ്യത്ത്‌ 91 മണ്ഡലങ്ങളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും ഇന്നാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഉത്തര്‍പ്രദേശ്‌ 10, ബിഹാര്‍ 6, മഹാരാഷ്‌ട്ര 10, ഒഡീഷ 10, മധ്യപ്രദേശ്‌ 9, ജാര്‍ഖണ്ഡ്‌ 4 എന്നിങ്ങനെയാണ്‌ മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്ന മറ്റ്‌ സംസ്‌ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം. ജമ്മു കാഷ്‌മീര്‍, ലക്ഷദ്വീപ്‌, ഛണ്ഡീഗഡ്‌, ഛത്തീസ്‌ഗഡ്‌, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഓരോ മണ്ഡലത്തിലും ഇന്ന്‌ വോട്ടെടുപ്പാണ്‌. ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റിലും ഇന്നാണ്‌ വോട്ടെടുപ്പ്‌.



About pratichaya