banner

30 ദിവസം കൊണ്ട് 30 രാജ്യങ്ങളില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ചാപ്റ്ററുകള്‍ – പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസ് മാത്യു പനച്ചിക്കല്‍

jp-pmf

30 ദിവസം കൊണ്ട് 30 രാജ്യങ്ങളില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ചാപ്റ്ററുകള്‍ തുറന്ന് സംഘടനക്ക് ശക്തമായ അടിത്തറയുണ്ടാക്കുവാന്‍ പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസ് മാത്യു പനച്ചിക്കലിനു കഴിഞ്ഞു. സുധീരമായ നേതൃത്വം കൊണ്ടും, ശക്തമായ ആശയവിനിമയ ശൈലികൊണ്ടും, പ്രശാന്തമായ ഇടപെടലുകള്‍ കൊണ്ടും അച്ചടക്കവും കെട്ടുറപ്പുള്ളതുമായ ഒരു സംഘടനെയെ ഏകോപിപ്പിക്കുക എന്ന തന്റെ കര്‍ത്തവ്യത്തെ അന്വര്‍ത്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ശ്രീ. പനച്ചിക്കല്‍. മനാമ, സലാല, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ ഏകോപിപ്പിക്കുന്നതില്‍ അനന്യസാധാരാണമായ കഴിവാണു്‌ ഇദ്ദേഹം പ്രകടിപ്പിചതു്‌. ഓഗസ്റ്റ് 15, 16,17 തീയതികളില്‍ നടക്കുന്ന ഇന്റെര്‍നാഷണല്‍ കണ്‍വെന്‍ഷനു വേണ്ടി കര്‍മ്മനിരതനായിരിക്കുന്ന ശ്രീ. പനച്ചിക്കലിനു എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ മാനിച്ച് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിക്കുന്നതായിരിക്കും.
ഓഗസ്റ്റ് 15, 16,17 തീയതികളില്‍ നടക്കുന്ന ഇന്റെര്‍നാഷണല്‍ കണ്‍വെന്‍ഷനു വേണ്ടി കര്‍മ്മനിരതനായിരിക്കുന്ന ശ്രീ. പനച്ചിക്കലിനു എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നതായി ഫൗണ്ടര്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ട്രഷറര്‍ പി.പി ചെറിയാന്‍, ജോ. സെക്രട്ടറി മനോജ് വര്‍ഗീസ്, മുതലായവര്‍ അറിയിച്ചു.

 



About pratichaya