banner

മാര്‍ അപ്രേം ആത്മീയ ചൈതന്യം-സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

Aprem Birthday.1

ദുബായ്: പ്രകാശം പരത്തുന്ന ആത്മീയവെളിച്ചത്തിന്റെ ഉറവിടമാണ് ഡോ. മാര്‍ അപ്രേം മെത്രാപൊലീത്തയെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. കല്‍ദായ സഭയുടെ മെത്രാ പൊലീത്ത ഡോ. മാര്‍ അപ്രേമിന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. കഴിഞ്ഞ 75 വര്‍ഷമായി മാര്‍ അപ്രേമിന് ലഭിച്ച ദൈവകൃപ അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നുവെന്നും ജ്ഞാന തപസ്വി പറഞ്ഞു. മാര്‍ അപ്രേം തിരുമേനിയുടെ എഴുപത്തിയഞ്ചാം ജന്മദിനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. സ്വാമി ജനനന്മ ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്‌ ഇടിക്കുള. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ യൂത്ത് ഫോറം മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സാജന്‍ വേളൂര്‍, റവ. വിക്ടര്‍, റവ. സച്ചിന്‍ തിമോത്തി, ബ്ലൂസ്സര്‍ ആന്റണി, ചാക്കോ കൊന്നിക്കര, സാജു ജോണ്‍, ജാന്‍സി ജോസഫ് നെല്ലിശ്ശേരി, ലിജോ ജോസ്, ടോള്‍ഫി, ബാബു ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാര്‍ജ മാര്‍ത്തമറിയ പാരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.



About pratichaya