banner

പ്രവാസി മലയാളി ഫെഡറേഷന്റെ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വ്യവസായ പ്രമുഖരും സംസ്‌കാരിക,സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ.ജോര്‍ജ്‌ മാത്യുവിനെയും വര്‍ഗ്ഗീസ്‌ കുര്യനെയും തെരഞ്ഞെടുത്തതായി പി.എം.എഫ്‌ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു.

Dr.George Mathew & Mr.Varghese Kurian

Dr.George Mathew & Mr.Varghese Kurian

2014 ആഗസ്‌റ്റ്‌ 14,15,16,17 തീയതികളില്‍ കോട്ടയത്തുവച്ച്‌ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വ്യവസായ പ്രമുഖരും സംസ്‌കാരിക,സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ.ജോര്‍ജ്‌ മാത്യുവിനെയും വര്‍ഗ്ഗീസ്‌ കുര്യനെയും തെരഞ്ഞെടുത്തതായി പി.എം.എഫ്‌ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത്‌ പ്രവേശിച്ച ഡോ.ജോര്‍ജ്‌ മാത്യു അറിയപ്പെടുന്ന രാഷ്ട്രിയ,സാൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനാണ്‌ .
ഇന്ത്യന്‍ ഓവര്‍സീസ്‌ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ സ്‌ഥാപക്‌ന്‍,സിസിഐഎ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ്‌ ഫണ്ട്‌ കോ-ഓര്‍ഡിനേറ്റര്‍, ബഹ്‌ഫിന്‍ കേരളീയ സമാജം പ്രസിഡന്റ്‌, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബഹ്‌റിന്‍ സെക്രട്ടറി എന്നീ നിലകളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ്‌ മാത്യു ഇപ്പോള്‍ ബഹ്‌റിന്‍ കേരളീയ സമാജം ബിസിനസ്‌ ഫോറ ചെയര്‍മാന്‍ ,ഫ്രണ്ട്‌സ്‌ ഓഫ്‌ പത്തനംതിട്ടയുടെ പ്രസിഡന്റ്‌,ഇന്ത്യന്‍ ഓവര്‍സീസ്‌ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ബഹ്‌റിന്‍ ആസ്ഥാനമായുള്ള വി.കെ.എല്‍ ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്‌ വര്‍ഗീസ്‌ കുര്യന്‍.അദ്ദേഹത്തിന്റെ ബിസിനസ്‌ മേഖല ഇന്ത്യയിലേക്കും വ്യാപിച്ചുകഴിഞ്ഞു.
പ്രവാസി മലയാളി ഫെഡറേഷന്റെ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി ജീവകാരുണ്യ പ്രവര്‍ത്തകരും ,സാമൂഹ്യ സങാംസ്‌കാരിക നേതാക്കളുമായ ഡോ.ജോര്‍ജ്‌ മാത്യു ,വര്‍ഗീസ്‌ കുര്യന്‍ എന്നിവരെ ലഭിച്ചതില്‍ സംഘടയ്‌ക്ക്‌ അതിയായ അഭിമാനമുണ്ടെന്ന്‌ പി.എം.എഫ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ്‌ കാനാട്ട്‌ പറഞ്ഞു.
2014 ആഗസ്റ്റ്‌ 14,15,16,17 തീയതികളില്‍ കോട്ടയത്ത്‌ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍,കേരളാ മുഖ്യമന്ത്രി ,ചലച്ചിത്രതാരങ്ങള്‍, സാഹിത്യസാംസ്‌കാരിക ,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ പങ്കെടുക്കുമെന്ന്‌ പി.എം.എഫ്‌ ഗ്ലോബല്‍ സെക്രട്ടറി ഷിബി നരമംഗലത്ത്‌, ഗ്ലോബല്‍ കോ.ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു . പ്രവാസി പുരസ്‌കാര ജേതാവും,സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായിയാണ്‌ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍


About pratichaya