banner

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ദുബായ് കണ്‍വീനറായി ചന്ദ്രപ്രാകാശ് ഇടമനയെ തെരഞ്ഞെടുത്തു

Chandraprakash Edamana (PMF Dubai Convener)

Chandraprakash Edamana (PMF Dubai Convener)

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ദുബായ് കണ്‍വീനറായി ചന്ദ്രപ്രാകാശ് ഇടമനയെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. 1978-ല്‍ വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്ന് കെ.എസ്.യു.വിലൂടെ സാമൂഹ്യപ്രവര്‍ത്തനത്തിന് തുടക്കമിട്ട ചന്ദ്രപ്രകാശ് ഇടമന, കെ.എസ്.യു. യൂണിറ്റ് ഭാരവാഹി, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ യൂത്ത് കോര്‍ഡിനേറ്റര്‍, ദേശീയ ശാസ്ത്രവേദി തലപ്പിളളി താലൂക്ക് പ്രസിഡന്റ്, വടക്കാഞ്ചേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, പ്രസിഡന്റ്, കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെംബര്‍, ഷാര്‍ജ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഷാര്‍ജ മീഡിയ വിഭാഗം സെക്രട്ടറി, വടക്കാഞ്ചേരി സൂഹൃത്ത്‌സംഘം പ്രസിഡന്റ്, പ്രിദര്‍ശിനി ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പന്നനായ സംഘാടകനാണ്.

2014 ആഗസ്റ്റ് 14-17 വരെ കോട്ടയത്ത് നടക്കുന്ന പ്രവാസി മലയാളി സംഗമത്തില്‍ ദുബായില്‍ നിന്നും പങ്കെടുക്കാന്‍ ആഗ്രഹമുളളവര്‍ ചന്ദ്രപ്രകാശുമായി ബന്ധപ്പടേണ്ടതാണ്.

Mob: 055 787 3545.  Email: cpedamana@gmail.com



About pratichaya