banner

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഏഷ്യന്‍ എജുക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരം

1.

ദുബായ്: അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് (ജി.എം.യു.) ഏഷ്യന്‍ കോണ്‍െഫഡറേഷന്‍ ഓഫ് ബിസിനസ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഏഷ്യന്‍ എജുക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു.

70 രാജ്യങ്ങളിലെ മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണസംബന്ധമായ ലബോറട്ടറി സൗകര്യങ്ങളോടെ മികച്ച നിലവാരത്തിലുള്ള പഠനം ഒരുക്കുന്ന ജി.എം.യു, യു.എ.ഇ.യിലെ മെഡിക്കല്‍വിദ്യാഭ്യാസരംഗത്ത് നല്‍കുന്ന സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം. Prof.ഗീത അശോക് രാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക്ക് വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ലഭ്യമായതെന്ന് സ്ഥാപകപ്രസിഡന്റ് തുംബൈ മൊയ്തീന്‍ പറഞ്ഞു.

yu

ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ എം.ബി.ബി.എസ്., ഫാര്‍മസി, െഡന്റല്‍, ഹെല്‍ത്ത് സയന്‍സ് തുടങ്ങിയ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്ന ജി.എം.യു.വിനുള്ള പുരസ്‌കാരം ദുബായ് താജ് പാലസ് ഹോട്ടലില്‍ Prof.ഗീതാ അശോക് രാജിന്റെ നേതൃത്വത്തിലുള്ള അക്കാദമിക്ക് വിഭാഗം ഏറ്റുവാങ്ങി. തുംബൈ ഗ്രൂപ്പ് നേതൃത്വംനല്‍കുന്ന ജി.എം.യുവില്‍ എം.ബി.ബി.എസ്, ബി.പി.ടി., ഡി.എം.ഡി., ഫാര്‍മ ഡി, തുടങ്ങിയ ഡിഗ്രി കോഴ്‌സുകളും ക്ലൂനിക്കല്‍ പാത്തോളജി, പബ്ലൂക് ഹെല്‍ത്ത് ടോക്‌സിക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലേക്കും പരിശീലനം നല്കുന്നുണ്ട്.



About pratichaya